ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിക്കു പുതിയ നേതൃത്വം
Monday, September 5, 2016 6:52 AM IST
അബുദാബി: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ 2016–17 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി നന്ദകുമാർ (പ്രസിഡന്റ്), ദിലീപ് (വൈസ് പ്രസിഡന്റ്), സജിപ്രസാദ് (സെക്രട്ടറി), സതീഷ് (ജോയിന്റ് സെക്രട്ടറി), ബിജുകുമാർ (ട്രഷറർ), രതീഷ് (ജോ. ട്രഷറർ) എന്നിവരെയും പതിനാല് അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.

സെപ്റ്റംബർ രണ്ടിനു ദുബായ് അൽ ഗിസയിസിലുള്ള തുലിപ്പ് ഇൻ ഹോട്ടലിൽ നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. യോഗത്തിൽ വൈസ് ചെയർമാൻ ശങ്കർ പുതിയ ഭാരവാഹികൾക്ക് ആശംസ നേർന്നു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള