സംസ്കൃതി സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിച്ചു
Monday, September 5, 2016 6:47 AM IST
ദോഹ: പ്രശസ്ത സാഹിത്യകാരൻ സി.വി. ശ്രീരാമന്റെ സ്മരണാർഥം സംസ്കൃതി സംഘടിപ്പിക്കുന്ന ‘സംസ്കൃതി സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം 2016’ നുള്ള രചനകൾ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 ആണ്.

ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജിസിസി രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും പുരസ്കാരത്തിന് പരിഗണിക്കുക. അരലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങിയതാണ് പുരസ്കാരം. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾക്കൊള്ളുന്ന ജൂറിയായിരിക്കും അവാർഡ് നിർണയിക്കുക. രചനകൾ തപാൽ മാർഗം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടമിസെൃശശേ ഇ. ഢ. ടൃലലൃമാമി ഘശലേൃമൃ്യ അംമൃറ, ജഛ ആീഃ: 23671, ഉീവമ — ഝമമേൃ എന്ന വിലാസത്തിലോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ര്മെംമൃറ*മെിസെൃശശേൂമമേൃ.രീാ, ര്മെംമൃറ*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. ഒക്ടോബറിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.

വിവരങ്ങൾക്ക്: 97455859609, 97455451319.