ഫിലഡൽഫിയ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വാർഷിക കൺവൻഷൻ 16, 17, 18 തീയതികളിൽ
Monday, September 5, 2016 6:44 AM IST
ഫിലഡൽഫിയ: സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വാർഷിക കൺവൻഷൻ 3155 ഡേവിസ് വിൽ റോഡ്, ഹാറ്റ് ബോറോ, 19040 (3155 ഉമ്ശ്ശെഹഹല ഞീമറ, ഒമയേീൃീ, ജഅ 19040) ൽ സെപ്റ്റംബർ 16, 17, 18 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

വെള്ളി ശനി ദിവസങ്ങളിൽ വൈകുന്നേരം ആറിന് ഗാന ശുശ്രുഷയോടു
കൂടി യോഗം ആരംഭിക്കും. ഞായർ രാവിലെ 10.30 നുള്ള വിശുദ്ധ ആരാധനയ്ക്കു ശേഷം കൺവൻഷൻ അവസാനിക്കും. അലക്സ് പടിപ്പുറത്ത് വചന പ്രഘോഷണം നടത്തും. ഫിലഡൽഫിയയിലെ എല്ലാ വിശ്വാസികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: വർക്കി തോമസ് (വികാരി) 2675976535, മാത്യു വർഗീസ് (സെക്രട്ടറി) 2157764963, മോൻസി തോമസ് 2392978334.

റിപ്പോർട്ട്: സുമോദ് നെല്ലിക്കാല