ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗൺ രാജി പ്രഖ്യാപിച്ചു
Monday, September 5, 2016 6:43 AM IST
ഡാളസ്: ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗൺ രാജി പ്രഖ്യാപിച്ചു. മൂപ്പത്തിമൂന്നു വർഷമായി ഡാളസ് പോലീസിൽ സേവനം അനുഷ്ടിക്കുന്ന ഡേവിഡ് രാജിക്കുള്ള കാരണം വ്യക്‌തമാക്കിയില്ല. ഒക്ടോബർ 22 മുതൽ രാജി പ്രാബല്യത്തിൽ വരും. അസിസ്റ്റന്റ് ചീഫ് ഡേവിഡ് ഫ്യൂഗസ് ഇടക്കാല പോലീസ് ചീഫായി ചുമതലയേൽക്കും.

ഡാളസിൽ വർധിച്ചുവരുന്ന അക്രമങ്ങളെത്തുടർന്നു പോലീസ് യൂണിയൻ ഡേവിഡ് ബ്രൗണിന്റെ രാജിക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിൽ വരുത്തിയ മാറ്റങ്ങളിൽ പോലീസ് അസംതൃപ്തരായിരുന്നു.

ജൂലൈ ഏഴിനു ഡാളസിൽ അഞ്ചു പോലീസ് ഓഫീസർമാരെ കൊലപ്പെടുത്തിയ പ്രതിയെ വധിക്കുന്നതിനു റോബോട്ടിനെ ഉപയോഗിച്ചു സ്ഫോടനം നടത്തിയത് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഡാളസ് ചീഫ് ആയി ചുമതലയേറ്റ ശേഷം പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ചീഫിന്റെ മകൻ കൊല്ലപ്പെട്ടിരുന്നു. ഡാളസിൽ സുപരിചിതനായ ഡേവിഡ് ബ്രൗൺ വാർത്താമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കന്നതിലും മുൻപന്തിയിലായിരുന്നു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ