ഓർമ കീർത്തിമുദ്രകൾ സമ്മാനിച്ചു
Monday, September 5, 2016 6:43 AM IST
ഓർമ കീർത്തിമുദ്രകൾ സമ്മാനിച്ചു. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളി, ഇമലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഫോമ ജനറൽ സെക്രട്ടറി ജിബി തോമസ്, ഫൊക്കാന മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ തമ്പി ചാക്കോ, ഫിലഡൽഫിയ സിറ്റി കൗൺസിൽമാൻ അൽടോബൻ ബർഗൻ, ഡോ. ടീന ചെമ്പ്ളായിൽ, ഏഷ്യാനെറ്റ് വീഡിയോഗ്രാഫർ അരുൺ കോവാട്ട് എന്നിവരാണ് അവാർഡു ജേതാക്കൾ.

ഓർമ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരുൾപ്പെട്ട സമിതിയാണ് അവാർഡു നിർണയം നടത്തിയത്. ഓർമ പ്രസിഡന്റ് ജോസ് ആറ്റുപുറം ജനറൽ സെക്രട്ടറി പി.ഡി. ജോർജ് നടവയൽ, ട്രഷറർ ഷാജി മിറ്റത്താനി, സ്പോക്സ് പേഴ്സൺ വിൻസന്റ് ഇമ്മാനുവൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ സിബിച്ചൻ ചെപ്ലായിൽ, വൈസ് പ്രസിഡന്റ് ജോർജ് ഓലിക്കൽ, വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാൻ, സെക്രട്ടറി മാത്യു തരകൻ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ജോർജ് ഇടിക്കുള, സെക്രട്ടറി ക്രിസ്റ്റി ജെറാൾഡ്, ജോയിന്റ് സെക്രട്ടറി ടെസി മാത്യു, ജോയിന്റ് ട്രഷറർ ജോസഫ് മാത്യു, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജോർജ് ദേവസ്യ അമ്പാട്ട്, ആലീസ് ജോസ്, ബ്രിജിറ്റ് പാറപ്പുറത്ത്, സെലിൻ ഓലിക്കൽ, ജോസ് പാലത്തിങ്കൽ, ജോണി കരുമത്തി, ഡോമിനിക് പഞ്ഞിക്കാരൻ എന്നിവർ കോഓർഡിനേറ്റർമാരായിരുന്നു.

മികച്ചസാമൂഹിക പ്രവർത്തനത്തിന് പ്രചോദനങ്ങളാകുക, അർഹതക്ക് അംഗീകാരം നൽകുക, ആദരവ് അർഥപൂർണമാകുക, പ്രശംസകൾ പ്രഹസനങ്ങളാക്കാതിരിക്കുക, മാനദണ്ഡളും ശാസ്ത്രീയ വിശകലന രീതികളും അനുവർത്തിച്ച് അവർഡ് നിർണയം നടത്തുക, അവാർഡുകൾ യുക്‌തിസഹമാക്കുക എന്നീ ചിന്തകൾ അടിസ്‌ഥാനപ്പെടുത്തിയാണ് കീർത്തിമുദ്രകൾക്കുള്ള അർഹരെ നിശ്ചയിച്ചത്.