ഷിക്കാഗോ പബ്ലിക് സ്കൂൾ വിദ്യാർഥികൾക്ക് യാത്രാ സൗകര്യം
Saturday, September 3, 2016 6:01 AM IST
ഷിക്കാഗോ: സ്കൂൾ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന സെപ്റ്റംബർ ആറിനു (ചൊവ്വ) പബ്ലിക് സ്കൂൾ വിദ്യർഥികൾക്ക് ബസുകളിലും ട്രെയിനുകളിലും സൗജന്യ യാത്രാസൗകര്യം അനുവദിച്ചതായി ട്രാൻസിറ്റ് അതോറിട്ടിയുടെ പത്രകുറിപ്പിൽ അറിയിച്ചു.

ക്ലാസുകളിലെ ഹാജർനില ആദ്യദിനം തന്നെ വർധിപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നു മേയർ റഹം ഇമ്മാനുവൽ പറഞ്ഞു.

2011 ലാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്. കഴിഞ്ഞവർഷം ഇതിന്റെ ആനുകൂല്യം ലഭിച്ചത് മാതാപിതാക്കൾ ഉൾപ്പെടെ 1,16,000 വിദ്യാർഥികൾക്കാണ്.

ഷിക്കാഗോ ട്രാൻസിറ്റ് അതോറിറ്റി എലിമെന്ററി ഹൈസ്കൂൾ വിദ്യാർഥികൾക്കു തിങ്കൾ മുതൽ വെള്ളി വരെ പുലർച്ചെ 5.30 മുതൽ രാത്രി 8.30 വരെ 75 സെന്റാണ് യാത്രാ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം അധ്യയന വർഷം ആരംഭിക്കുന്നതോടെ അധ്യാപകർ സമരരംഗത്തേക്ക് കടക്കാൻ തയാറെടുക്കുകയാണ്. പെൻഷൻ ഫണ്ടിലേക്ക് പേ ചെയ്തതിന്റെ ഒമ്പതുശതമാനം നൽകണമെന്ന വ്യവസ്‌ഥ അംഗീകരിക്കാനാവില്ലെന്നാണ് ഷിക്കാഗോ ടീച്ചേഴ്സ് യൂണിയൻ പറയുന്നത്. മുമ്പ് ഏഴു ശതമാനം ടാക്സ് മണിയും രണ്ടു ശതമാനം വരുന്ന അധ്യാപകരാണ് നൽകിയിരുന്നത്. മുൻ വ്യവസ്‌ഥ തുടരാനാണ് അധികൃതരുടെ തീരുമാനമെങ്കിൽ സമരം അനിവാര്യമായിരിക്കുകയാണെന്നു സിറ്റിയു മുന്നറിയിപ്പു നൽകി.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ