റീബാ മോനിക്കാ ജോൺ സിഎംഎ ഓണാഘോഷം 2016 മുഖ്യാതിഥി
Saturday, September 3, 2016 2:34 AM IST
ഷിക്കാഗോ: സെപ്റ്റംബർ പത്താംതീയതി ശനിയാഴ്ച വൈകുന്നേരം നാലു മുതൽ താഫ്റ്റ് ഹൈസ്കൂളിൽ (6530 ണ ആൃ്യി ങമംൃ അ്ല, ഇവശരമഴീ) നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണം 2016 –ൽ മുഖ്യാതിഥിയായി മലയാള സിനിമയിലെ യുവ നായിക റീബാ മോനിക്കാ ജോൺ പങ്കെടുക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, ഓണാഘോഷ കമ്മിറ്റി കോർഡിനേറ്റർ സ്റ്റാൻലി കളരിക്കമുറിയും അറിയിച്ചു.

അറിയപ്പെടുന്ന ഒരു മോഡൽകൂടിയായ റീബ ജേക്കബിന്റെ സ്വർക്ഷരാജ്യം എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് റീബ മലയാള സിനിമാരംഗത്തേക്ക് കാൽവെച്ചത്.

വൈകുന്നേരം നാലു മുതൽ ആറുവരെയായിരിക്കും ഓണസദ്യ. തുടർന്നു സാസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. അതിനുശേഷം വളരെ ഉന്നത നിലവാരം പുലർത്തുന്ന കലാസന്ധ്യ അരങ്ങേറും. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ആശംസകൾ അർപ്പിക്കും. ജിമ്മി കണിയാലി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം