ജോമോൻ കളപ്പുരയ്ക്കലിനെ ആദരിച്ചു
Saturday, September 3, 2016 2:33 AM IST
ഫ്ളോറിഡ: ഫോമയുടെ ജോയിന്റ് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട ജോമോൻ കളപ്പുരയ്ക്കലിനെ മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (എംഎടി) ആദരിച്ചു. പ്രസിഡന്റ് വർഗീസ് മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിപാടികളുടെ മെഗാ സ്പോൺസറായ സാബു ലൂക്കോസിന്റെ സാന്നിധ്യത്തിൽ, മുഖ്യാതിഥിയും പ്രഭാഷകനും അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റുമായ ഡോ. രാധാകൃഷ്ണൻ പൂച്ചെണ്ട് നൽകി ആദരിച്ചു.

പൊതുപ്രവർത്തന രംഗത്തും, കലാ–സാംസ്കാരിക വേദികളിലും വ്യക്‌തിമുദ്ര പതിപ്പിച്ച ആളാണ് ജോമോൻ കളപ്പുരയ്ക്കലെന്ന് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് മാണി വിലയിരുത്തി. തദവസരത്തിൽ മലയാളി അസോസിയേഷൻ ഓഫ് താമ്പായുടെ ട്രിസ്റ്റി ബോർഡ് ചെയർമാനും ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പറുമായ ജോസ്മോൻ തത്തംകുളത്തിനേയും യോഗം ആദരിച്ചു. ബിജോയ് ജോസഫ് കൃതജ്‌ഞത പറഞ്ഞ് യോഗം അവസാനിപ്പിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം