കൺവൻഷൻ പ്രാസംഗീകൻ ഫാ. പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പ അമേരിക്കയിൽ
Saturday, September 3, 2016 2:32 AM IST
ന്യൂയോർക്ക്: സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും ശാലോം ടെലിവിഷനിലെ നിത്യ പ്രാസംഗീകനുമായ ഫാ. പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പ ഓഗസ്റ്റ് 31–നു ബുധനാഴ്ച മൂന്നിനു കെന്നഡി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ബർഗൻഫീൽഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വികാരി ഫാ. ജോസഫ് വർഗീസ് അദ്ദേഹത്തെ സ്വീകരിച്ചു.

ന്യൂജേഴ്സിയിലെ ബർഗൻഫീൽഡിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തിലെ എട്ടുനോമ്പു ധ്യാനവും കൺവൻഷൻ പ്രസംഗവും പൗലോസ് അച്ചന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മൂന്നാം തീയതി മുതൽ പത്താംതീയതി വരെ നടത്തപ്പെടുന്നതാണ്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം