കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം; കിക്ക്ഓഫ് നടത്തി
Friday, September 2, 2016 2:01 AM IST
ബർഗൻഫീൽഡ്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ (ഗടചഖ) ഈ വർഷത്തെ ഓണാഘോഷത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 നു ഗ്രാൻഡ് റെസ്റ്റോറന്റിൽ നടന്നു. പ്രസിഡന്റ് ബോബി തോമസിൽ നിന്നും ആദ്യ ടിക്കറ്റ് വാങ്ങിക്കൊണ്ട് നർത്തകിയും മയൂര സ്കൂൾ ഓഫ് ഡാൻസ് പ്രിൻസിപ്പലുമായ ബിന്ദിയ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. അന്നെദിവസം തന്നെ പരിപാടികളുടെ ഫ്ളയർ നിയുക്‌ത ഫോമ ദേശീയ സമിതി അംഗം സിറിയക്ക് കുര്യൻ, ടോമി തോമസിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തദവസരത്തിൽ കെഎസ്എൻജെയുടെ നേതൃത്വനിരയിലുള്ള സെബാസ്റ്റ്യൻ ജോസഫ്, അന്നമ്മ ജോസഫ്, സെബാസ്റ്റ്യൻ ചെറുമടത്തിൽ, ആനൂ ചന്ദ്രോത്, ഡാലിയ ചന്ദ്രോത്, സെക്രട്ടറി സേവ്യർ ജോസഫ്, മേരി സേവ്യർ, ഹരികുമാർ രാജൻ തുടങ്ങിയവരും മറ്റു സമാജം അംഗങ്ങളും സന്നിഹിതരായിരുന്നു.

സെപ്റ്റംബർ 24 നു (ശനി) 12 മുതൽ അഞ്ചു വരെ നടക്കുന്ന ഓണാഘോഷത്തിൽ മലയാള സിനിമാ വേദിയിലെ ബഹുമുഖ പ്രതിഭയായ പദ്മശ്രീ ഭരത് ബാലചന്ദ്രമേനോൻ മുഖ്യ അതിഥി ആയിരിക്കും. അമേരിക്കൻ കോൺഗ്രസ്മാൻ സ്കോട്ട് ഗാരറ്റ് തദവസരത്തിൽ സന്നിഹിതനായിരിക്കും. ഇലയിൽ വിളമ്പുന്ന വിഭവസമൃദ്ധവും ആസ്വാദ്യകരവുമായ ഓണസദ്യക്ക് ശേഷം ഐഡിയ സ്റ്റാർ സിംഗർ ജേതാവ് വില്യംസ് നയിക്കുന്ന ഗാനമേള, കുട്ടികളുടെ തിരുവാതിര തുടങ്ങിയ വിവിധ കലാപരിപാടികൾ അന്നേദിവസം അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക്: ംംം.സലൃമഹമമൊമഷമാിഷ.രീാ സന്ദർശിക്കുക. സെക്രട്ടറി സേവ്യർ ജോസഫ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം