ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി
Friday, September 2, 2016 2:00 AM IST
ഫിലഡൽഫിയ : ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ആഭിമുഖ്യത്തിൽ ‘സാഹോദര്യത്തിരുവോണം’ എന്ന പേരിൽ ഓണാഘോഷം സെപ്റ്റംബർ നാലിനു ഞായറാഴ്ച വൈകുന്നേരം നാലു മുതൽ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ 608 ണലഹവെ ഞഉ, ജവശഹമറലഹുവശ്യമ, ജഅ 19115) നടക്കും.

ഓണാഘോഷത്തിൽ രാഷ്ര്‌ടീയ സാമൂഹിക സാംസ്കാരിക നായകന്മാർ പങ്കെടുക്കുന്നതും അമേരിക്കയിലെ മലയാളി സമൂഹത്തിലെ ഭാവി തലമുറയെ ഉൾപ്പെടുത്തിയുളള ഘോഷയാത്ര, പൊതുസമ്മേളനം, ആദരിക്കൽ ചടങ്ങ്, പച്ചക്കറി കൃഷിത്തോട്ട മത്സരം, നൃത്ത മത്സരം തുടങ്ങിയ ധാരാളം കാര്യപരിപാടികൾ ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്. തലമുറകളിലേക്ക് പകർന്നു കൊടുക്കേണ്ട പൈതൃകമായി കിട്ടിയ സാംസ്കാരിക മൂല്യങ്ങൾ ഇതു പോലുളള നാടിന്റെ പൊതുവായ ആഘോഷങ്ങളിലൂടെയാണ് കൈമാറണ്ടതെന്നും അതിലുപരി പുതുതലമുറയെ ഉൾപ്പെടുത്തിയുളള കമ്മിറ്റികളാണ് ഈ ഓണാഘോഷത്തിന് നേതൃത്വം കൊടുക്കുന്നതെന്നുമുളള പ്രത്യേകതയും ഈ വർഷം ഉണ്ടെന്നും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ പറഞ്ഞു.

ഈ വർഷത്തെ ഓണാഘോഷത്തിൽ ഓണസന്ദേശം നൽകുന്നത് സ്വാമി ഉദിത് ചൈതന്യാജിയാണ്. മൈക്ക് ഫിറ്റ്സ് പാട്രിക് (യുഎസ് കോൺഗ്രസ്മാൻ) ജോൺ സബറ്റീന (സ്റ്റേറ്റ് സെനറ്റർ), ഡിവൈറ്റ് എവൻസ്(സ്റ്റേറ്റ് റെപ്രസന്റേറ്റീവ്)ആൽറ്റോബൻ ബർഗർ(സിറ്റി കൗൺസിൽമാൻ) തുടങ്ങിയ വിവിധ രാഷ്ര്‌ടീയ സാമൂഹിക നേതാക്കന്മാർ ഓണാഘോഷത്തിനായി എത്തിച്ചേരുന്നുണ്ട്.

പ്രവാസി മണ്ണിൽ നമ്മുടെ തനതായ പാരമ്പര്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് നാടിന്റെ കളങ്കമില്ലാത്ത നിർമലമായ സ്നേഹത്തിന്റെ ഒരുമയായി നടത്തുന്ന ഈ ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി വിവിധ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിക്കുന്നതായി ഓണാഘോഷം ചെയർമാൻ ജീമോൻ ജോർജ് അറിയിച്ചു.

തോമസ് പോൾ ജോർജ് ഓലിക്കൽ(സ്റ്റേജ്) സുരേഷ് നായർ(ട്രഷറർ) അനൂപ് ജേക്കബ്(കൾച്ചറൽ പ്രോഗ്രാം) ജയശ്രീ നായർ, അജിതാ നായർ(ഘോഷയാത്ര) ജോബി ജോർജ്, അലക്സ് തോമസ്, സുധാ കർത്ത (റിസപ്ഷൻ) തമ്പി ചാക്കോ(അവാർഡ് കമ്മിറ്റി) റോയി സാമുവൽ, സുമോദ് നെല്ലികാല(ഓണസദ്യ) മോസി ജേക്കബ്, രാജൻ ശാമുവൽ, സജി കരിംകുറ്റി (പച്ചക്കറിത്തോട്ട മത്സരം) എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം കൊടുത്തു വരുന്നു.

<യ> റിപ്പോർട്ട്: ജീമോൻ ജോർജ്