കാഡ് ടി–20 ക്രിക്കറ്റ് ടൂർണമെന്റ്
Friday, September 2, 2016 1:59 AM IST
ഡാളസ് : അമേരിക്കൻ മലയാളികൾക്കിടയിലെ ഏറ്റവും വലിയ ടി–20 ക്രിക്കറ്റ് ടൂർണമെന്റിനു ഡാളസ് ഒരുങ്ങി. കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ടി–20 ക്രിക്കറ്റ് ടൂർണമെന്റ് അതിവിപുലമായ രീതിയിലാണ് ഇതവണ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബർ നാലിനു ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു അസോസിയേഷൻ ഭാരവാഹികൾ ഉദ്ഘാടനം നിർവഹിച്ചു ടൂർണമെന്റിനു തുടക്കം കുറയ്ക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ടസ്കേഴ്സ് (ജോഫി ജേക്കബ്), ക്ലബും ടെക്സസിലെ അറിയപ്പെടുന്ന ക്ലബുളായ സ്പാർക്സ് (രാജിത് കുളിരാൻ), ഫ്രണ്ട്സ് ഓഫ് ഡാളസ് (ബാബു സൈമ്മൻ), ഡാളസ് സ്ട്രൈക്കേഴ്സ് 11 (സജു ലൂക്കോസ് ), കൂടാതെ ആതിഥേയർ ആയ സ്റ്റാർസ് (ഷാജു ഇലഞ്ഞിമറ്റം), തണ്ടേഴ്സ് (സാജു സെബാസ്റ്റ്യൻ) എന്നീ ക്ലബുകൾ ചേർന്നുള്ള പോരാട്ടങ്ങൾ നടക്കും. ഈ ടൂർണമെന്റെന്റെ മുഖ്യ സ്പോൺസർ ലിയാ ട്രാവെൽസ് സർവിസ് ആണ്. കൂടാതെ സ്പോൺസർമാരായ സ്പെക്ട്രം ഫിനാൻസും,ബിജു ഈ ടൂർണമെന്റുമായും സഹകരിക്കുന്നു.

<യ> റിപ്പോർട്ട്: അനശ്വരം മാമ്പിളളി