യാത്രയയപ്പു നൽകി
Thursday, September 1, 2016 8:04 AM IST
ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന നവോദയ ജിദ്ദ സഫ ഏരിയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും നവോദയ സജീവ പ്രവർത്തകനുമായ ജിജി മോഹന് യാത്രയയപ്പു നൽകി.

നവോദയ സഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അസീസിയ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജിദ്ദ നവോദയ രക്ഷാധികാരി വി.കെ.റഹൂഫ് ഉദ്ഘാടനം ചെയ്തു. ജലീൽ കോങ്ങത്ത് അധ്യക്ഷത വഹിച്ചു. സഫ ജോയിന്റ് സെക്രട്ടി മധു വി. മണിക്കു വേണ്ടി ഉപഹാരം ഷാജി കെ. ദാസ് ഏറ്റു വാങ്ങി. ഏരിയ ഉപഹാരം നവോദയ രക്ഷാധികാരി വി.കെ. റഹൂഫ് കൈമാറി.

അബ്ദുറഹിമാൻ വണ്ടൂർ, സിയാദ് ഹബീബ്, ജുമൈല അബു, ഹർഷദ് ഫറോക്ക്, ജുനൈസ്, ഹുസൈൻ വല്ലിശേരി, മധു, ബഹാവുദ്ദീൻ, സി.എം. ഹനീഫ, മുരളി നെല്ലിക്കൽ, ഷംസുജിത്ത് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ