കല കുവൈറ്റ് അനുശോചിച്ചു
Thursday, September 1, 2016 5:54 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന്റെ ചെയർമാനും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി മുൻ ചീഫ് എഡിറ്ററുമായ വി.വി. ദക്ഷിണാമൂർത്തിയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു.

കുവൈറ്റ് കല ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയിൽ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് എപ്പോഴും ഒപ്പമുണ്ടായിരുന്ന മൂർത്തിമാഷിന്റെ വേർപാട് സംഘടനക്ക് കനത്ത നഷ്‌ടമാണെന്നു പ്രസിഡന്റ് ആർ. നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ. നൗഷാദും സന്ദേശത്തിൽ പറഞ്ഞു.

കല കുവൈറ്റിനുവേണ്ടി കേന്ദ്രകമ്മിറ്റി അംഗം ടി.വി. ഹിക്മത്ത്, കുവൈറ്റ് കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട്, ട്രസ്റ്റ് അംഗം മുസ്തഫ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ