മണ്ണാർക്കാട് സിഎച്ച് സെന്റർ അബുദാബി കമ്മിറ്റി നിലവിൽ വന്നു
Thursday, September 1, 2016 5:54 AM IST
അബുദാബി: മണ്ണാർക്കാട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിഎച്ച് സെന്റർ, അൽമ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ എന്നിവയുടെ സംയുക്‌ത കമ്മിറ്റി പ്രഖ്യാപിച്ചു. മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ. ഷംസുദ്ദീൻ സാഹിബ് രക്ഷാധികാരിയായ കമ്മിറ്റിയിൽ മജീദ് അണ്ണാൻതൊടി (പ്രസിഡന്റ്), അൻവർ കോങ്ങാട് (സീനിയർ വൈസ് പ്രസിഡന്റ്), ബഷീർ കുന്തിപ്പുഴ, നൗഫൽ മണലടി, ജലാൽ ചൂരിയോട്, കുഞ്ഞു മുഹമ്മദ് കരിമ്പ, അസീസ് എളമ്പുലാശേരി (വൈസ് പ്രസിഡന്റുമാർ), റിഷാദ് മണ്ണാർക്കാട് (ജനറൽ സെക്രട്ടറി), റിയാസ് വാഴമ്പുറം (ഓർഗനൈസിംഗ് സെക്രട്ടറി), ശിഹാബ് കരിമ്പനോട്ടിൽ, സുനീഷ് ബാബു കുന്നത്ത്, ജാഫർ കൊടക്കാട്, ഖാജാ ഹുസൈൻ പുത്തനങ്ങാടി, കരീം കീടത്ത് (സെക്രട്ടറിമാർ), ഫൈസൽ പാറയിൽ (ട്രഷറർ) എന്നിവരടങ്ങിയ മുപ്പത്തഞ്ച് അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ഒറ്റപ്പാലം മണ്ഡലത്തിലെ തച്ചനാട്ടുകര, കരിമ്പുഴ, കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ, കാരാകുർശി, തച്ചമ്പാറ, കരിമ്പ, മണ്ണാർക്കാട് മണ്ഡലത്തിലെ അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, മണലടി പഞ്ചായത്തുകൾ, മണ്ണാർക്കാട് മുനിസിപ്പാലിറ്റി എന്നിവയിലെ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

യോഗം യു. അബ്ദുള്ള ഫാറുഖി ഉദ്ഘാടനം ചെയ്തു. ഫൈസൽ പാറയിൽ അധ്യക്ഷത വഹിച്ചു. മൊയ്തു ഹാജി കടന്നപ്പള്ളി, ആലി കോയ കാപ്പാട്, ഡോ. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, റിഷാദ് മണ്ണാർക്കാട്, നൗഫൽ മണലാടി എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള