ആരോഗ്യബോധവത്കരണ പരിപാടിയുമായി യൂണിവേഴ്സൽ ഹോസ്പിറ്റൽ
Thursday, September 1, 2016 5:53 AM IST
അബുദാബി: യുബിസി അഫിലിയേറ്റഡ് യൂണിവേഴ്സൽ ഹോസ്പിറ്റൽ വർഷം
മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിക്കുന്നു.

പ്രതിരോധിക്കാവുന്നതോ നേരത്തെ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാവുന്നതോ ആയ രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്താൻ വ്യത്യസ്ത നിറങ്ങളിലുളള റിബണുകൾ ഉപയോഗിക്കും. ആരോഗ്യ സംബന്ധമായ വിഷയങ്ങളിൽ ബോധവത്കരണം എന്നതാണ് വിവിധ വർണങ്ങളിലുളള റിബണുകൾ സൂചിപ്പിക്കുന്നതെന്നു യൂണിവേഴ്സൽ ഹോസ്പിറ്റൽ സ്‌ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷബീർ നെല്ലിക്കോട് പറഞ്ഞു. ഇത്തരം രോഗികൾക്ക് പിന്തുണ നൽകുകയും ചികിൽസ സംബന്ധിച്ച് അവബോധമുണ്ടാക്കുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. സ്തനാർബുദ കാമ്പയിനു ഉപയോഗിക്കുന്ന പിങ്ക് റിബൺ മിക്കവർക്കും സുപരിചതമാണ്. വിവിധ അന്താരാഷ്ര്‌ട ആരോഗ്യ സംഘടനകൾ ഉപയോഗിക്കുന്ന വ്യത്യസ്ത നിറങ്ങളിലുളള റിബണുകളും ഓരോ മാസത്തെയും ബോധവത്കരണത്തിന് നിറം പകരും. പ്രതിരോധവും ചികിൽസയും വഴി സൗഖ്യ ത്തിന്റെ തണലേകാനുളള യൂണിവേഴ്സൽ ലക്ഷ്യത്തോട് ഏറെ ചേർന്നിരിക്കുന്നതാണ് കാമ്പയിൻ എന്നും ഡോ. ഷെബീർ പറഞ്ഞു.

സെപ്റ്റംബർ പ്രോസ്റ്റേറ്റ് കാൻസർ ബോധവത്കരണ മാസമായി ആചരിക്കുകയാണെന്ന് ചീഫ് മെഡിക്കൽ ഓഫീസറും കാർഡിയോളജി കൺസൾട്ടന്റുമായ ഡോ. ജോർജ് കോശി അറിയിച്ചു. ഇത്തരം രോഗം കുടുംബാംഗങ്ങളിൽ ആർക്കെങ്കിലുമുണ്ടെങ്കിൽ മറ്റുള്ളവർക്കും രോഗ സാധ്യത ഇരട്ടിയാണെന്ന് യൂണിവേഴ്സൽ യൂറോളജിസ്റ്റ് പ്രഫ. ഡോ. ഒസാമ ഫറൂഖ് അൽ ഹരസ്തനി അഭിപ്രായപ്പെട്ടു. കൂടിയ രക്‌തസമ്മർദമുള്ളവർ, സഹോദരൻ, പിതാവ് എന്നിവരിൽ രോഗം കണ്ടെത്തിയവർ എന്നിവർക്കും രോഗ സാധ്യത കൂടുതലാണ്. 50നു മുകളിൽ പ്രായമുളളവർ സ്ക്രീനിംഗ് പരിശോധനക്ക് വിധേയമായാൽ നേരത്തെയുളള രോഗ നിർണയവും ചികിൽസയും സാധ്യമാണ്. വൈകിയ രോഗ നിർണയം അപകടം ചെയ്യുന്നതിനാൽ നേരത്തെ പരിശോധനക്ക് വിധേയമാകുന്നതാണ് അഭികാമ്യമെന്നും ഡോ. ഒസാമ വ്യക്‌തമാക്കി.

‘അവബോധമുാക്കുക, നടപടിയെടുക്കുക’ എന്ന മുദ്രാവാക്യത്തോടെ 30 ദിവസം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികൾക്ക് യൂണിവേഴ്സൽ പ2തി ഒരുക്കിയിട്ടുണ്ടെന്നു യൂറോളജിസ്റ്റ് ഡോ. ജോൺ കുര്യൻ പറഞ്ഞു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സൗജന്യ പരിശോധനയും രോഗ ബാധിതർക്ക് ചികിൽസയും നൽകും. ഇതിനായി രോഗികൾക്ക് ഫോൺ വഴി ബുക്കിംഗിനും അവസരമൊരുക്കും.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏഒഝ പ്രതിനിധികളായ മേജർ ഡോ. യൂനുസ് യാക്കൂബ് അൽ യറൂബി, ക്യാപ്റ്റൻ ഡോ. അബ്ദുൽ റഹീം ഹസൻ അൽ ബഷീർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള