മലങ്കര സഭയ്ക്ക് ഇതു ചരിത്രമുഹൂർത്തം: ന്യൂയോർക്കിൽ രണ്ടു പള്ളികൾ ഒന്നാകുന്നു
Thursday, September 1, 2016 5:50 AM IST
യോങ്കേഴ്സ് (ന്യൂയോർക്ക്): ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ രണ്ട് ഇടവകൾ ഒന്നാകുന്ന അനുഗ്രഹീത ഒത്തുചേരലിനാണ് സെപ്റ്റംബർ നാലിന് (ഞായർ) പാർക്ക്ഹിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.

കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് സെന്റ് ഗ്രിഗോറിയോസിന്റെ നാമത്തിൽ സ്‌ഥാപിതമായ രണ്ടു ഇടവകകൾ ആണ് ദൈവിക പദ്ധതിപ്രകാരം ഒന്നാകുന്നത്. ഫാ. ദിലീപ് ചെറിയാൻ വികാരിയായിരിക്കുന്ന സെന്റ് ഗ്രിഗോറിയോസ്, അണ്ടർഹിൽ ചർച്ചും ഫാ. നൈനാൻ ടി. ഈശോ വികാരിയായിട്ടുള്ള സെന്റ് ഗ്രിഗോറിയോസ് ചർച്ചും പാർക്ക്ഹില്ലിനോട് സംയോജിക്കുന്ന മഹത്ദിനത്തിലേക്ക് എല്ലാ വിശ്വാസികളേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

ഞായർ രാവിലെ 8.30ന് സക്കറിയ മാർ നിക്കോളവോസിന്റെ പ്രധാനകാർമികത്വത്തിൽ പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാ നേതൃത്വത്തിന്റെ വിവിധ പ്രതിനിധികളും സാമൂഹ്യ സംഘടനാ നേതാക്കളും മാധ്യമ പ്രതിനിധികളും പങ്കെടുക്കും.

സക്കറിയ മാർ നിക്കോളവാസിന്റെ ദീർഘവീക്ഷണവും ഇടവക വികാരിമാരോടൊപ്പം സെന്റ് ഗ്രിഗോറിയോസ് പാർക്ക്ഹിൽ സെക്രട്ടറി ഷൈനി ഷാജൻ, ട്രസ്റ്റി അബ്രഹാം ഇട്ടി, സാജൻ മാത്യൂ, സുനിൽ എണ്ണശേരിൽ, എം.വി. മാർക്കോസ്, ഷാജി വർഗീസ്, ഫിലിപ്പോസ് മാത്യു എന്നിവരും സെന്റ് ഗ്രിഗോറിയോസ് അണ്ടർഹില്ലിൽ നിന്ന് സെക്രട്ടറി വർഗീസ് ജി മാമ്പള്ളിൽ, ട്രസ്റ്റി ചാക്കോ ടി, ഈശോ, റെജി ഫിലിപ്പ്, ജേക്കബ് അലക്സ്, കെ.സി.കുര്യൻ, സക്കറിയ ജോർജ്, മേഴ്സി പുത്തൻവീട്ടിൽ, ഷെറിൻ കുര്യൻ എന്നിവരോടൊപ്പം ഇരു ഇടവകയിലേയും സഭാ വിശ്വാസികളുടേയും ആത്മാർഥമായ സഹകരണമാണ് യോജിപ്പിന് അനുഗ്രഹമായത്.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം