റോക്ലൻഡ് സെന്റ് മേരീസ് കാത്തലിക് പള്ളിയിൽ എട്ടുനോമ്പും മാതാവിന്റെ ജനനതിരുനാളും
Thursday, September 1, 2016 5:50 AM IST
ന്യൂയോർക്ക്: റോക്ലൻഡ് സെന്റ് മേരീസ് കാത്തലിക് പള്ളിയിൽ (സെന്റ് ബോണിഫെയ്സ് ചർച്ച്) എട്ടുനോമ്പും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും സെപ്റ്റംബർ 9, 10,11 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ വിവിധ ദിവസങ്ങളിൽ ഫാ. റോയിസൺ മേനോനിക്കൽ, റവ. ഡോ. ജോസഫ് കുഴിച്ചാലിൽ സിഎംഐ, ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ. റെനി കാട്ടേൽ, ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ. റെജി മാത്യു പാഴൂർ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.

വെള്ളി വൈകുന്നേരം ഏഴിന് റവ. ഡോ. ജോസഫ് കുഴിച്ചാലിൽ കൊടിയേറ്റും. വികാരി ഫാ. തദേവൂസ് അരവിന്ദത്ത് വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. റോയി ചേറ്റാനി സന്ദേശം നൽകും. തുടർന്നു ഡിന്നറും ഫെലോഷിപ്പും നടക്കും.

ശനി വൈകുന്നേരം ഏഴിന് ഫാ. സെബാസ്റ്റ്യൻ പണ്ടാരത്തിക്കുടി വിസി വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഞായർ വൈകുന്നേരം നാലിന് ഫാ. ജോസഫ് കണ്ടത്തിക്കുടി വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ബിജു പീറ്റർ നാരാണത്ത് സിഎംഐ സന്ദേശം നൽകും.

തിരുക്കർമങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാ. തദേവൂസ് അരവിന്ദത്തും ട്രസ്റ്റിമാരായ ജോർജ് എടാട്ടേലും സാജൻ തോമസും സെക്രട്ടറി ഡെജി ഫിലിപ്പും സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം