ഓർമ മാസച്യുസെറ്റ്സ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
Thursday, September 1, 2016 5:46 AM IST
ബോസ്റ്റൺ: ഓർമ മാസ്ച്യുസെറ്റ്സ് ചാപ്റ്റർ ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ (ഇന്റർനാഷണൽ) പ്രസിഡന്റ് ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ പ്രത്യേകതകളാൽ അത്യന്താപേക്ഷിതമായിരിക്കുന്ന മലയാള മൂല്യങ്ങളുടെ ഉയിർത്തെഴുന്നേൽപ് സ്വപ്നം കാണുന്നവരുടെ യോജി പ്പിലൂടെ, സാംസ്കാരികത്തകർച്ചയിൽ വീഴാതെ നമുക്ക് പരസ്പരം ശക്‌തി പകരാമെന്ന പ്രതീക്ഷാനിർഭരമായ കുടു*ംബക്കൂട്ടുകൂടലാണ് ഓർമയുടെ പ്രസക്‌തി എന്ന് ജോസ് ആറ്റുപുറം വ്യക്‌തമാക്കി.

മലയാള കുടുംബമൂല്യങ്ങളിൽ വളർന്നു വരുന്നവർക്ക്് ആ മൂല്യങ്ങളിൽ വരും തലമുറകളെ വളർത്തുന്നതിനുള്ള ചുമതല ഉണ്ട് എന്നതും അതിനു ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ കുടുംബങ്ങൾ മതത്തിനും രാഷ്ര്‌ടീയത്തിനും വേർതിരിവുകൾക്കും അതീതരായി ഒത്തുചേർന്ന്, നവീകരണ തത്വങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് അനുപേക്ഷണീയമാണെന്നും അത്തരം ദൗത്യത്തിന്

ഓവർസീസ് റസിഡന്റ് മലയാളിസ് അസോസിയേഷൻ (ഇന്റർനാഷണൽ) അനുയോജ്യമെന്നും ഓർമ മാസച്യുസെറ്റ്സ് ചാപ്റ്റർ പ്രസിഡന്റ് മാത്യു തുണ്ട ത്തിൽ പറഞ്ഞു.

ഓർമ മാസച്യുസെറ്റ്സ് ചാപ്റ്റർ പ്രസിഡന്റ് മാത്യു തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഓർമ (ഇന്റർനാഷണൽ) സെക്രട്ടറി മാത്യു തരകൻ, ഓർമ മാസച്യുസെറ്റ്സ് ചാപ്റ്റർ സെക്രട്ടറി ആന്റോ വലന്ത്ര, ട്രഷറർ

സെബാസ്റ്റ്യൻ ആലോനിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോർജ് ദേവസ്യാ അമ്പാട്ട്, ആലീസ് ജോസ്, എന്നിവർ പ്രസംഗിച്ചു.

ജോയിന്റ് സെക്രട്ടറി ഗ്രേസി ജയിംസ്, ജോയിന്റ് ട്രഷറാർ ചാക്കോച്ചൻ, ഓഡിറ്റർ ജെഫ്രി കുന്നേൽ, യൂത്ത് കോഓർഡിനേറ്റർ ഷെറിൻ മാത്യു, ജോയിന്റ് യൂത്ത് കോഓർഡിനേറ്റർ ജയ്സിൽ ചാക്കോ, പ്രോഗ്രാം അഡ്വൈസർമാരായ വിൽബീന, ഓമനാ ചാക്കോ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജോസ്, ഷേർളി ജയിംസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർമാരായ ആലീസ് കുറ്റിച്ചേരി, റോസിലി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോർജ് നടവയൽ