വിചാരവേദിയിൽ ‘പ്രവാസികളുടെ ഒന്നാം പുസ്തകത്തിന്റെ’ ചർച്ച
Thursday, September 1, 2016 2:41 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിന്റെ അകവുംപുറവും വരച്ചുകാട്ടുന്ന സാംസി കൊടുമണ്ണിന്റെ ‘പ്രവാസികളുടെ ഒന്നാംപുസ്തകം’ എന്ന നോവൽ സെപ്റ്റംബർ മൂന്നാംതിയതി രാവിലെ 8.30–നു ആരംഭിക്കുന്ന സാഹിത്യ സമ്മേളനത്തിൽ വിചാരവേദി ചർച്ചചെയ്യുന്നു. പ്രഫ. കോശി തലക്കൽ മുഖ്യപ്രഭാഷണംനടത്തും. അമേരിക്കൻ മലയാളസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാർ പങ്കെടുക്കുന്നു.

സ്‌ഥലം: കേരള കൾച്ചറൽ സെന്റർ, ബ്രാഡോക്ക് അവെന്യു, ക്വീൻസ് , സെപ്റ്റംബർ 3, 2016.,രാവിലെ 8.30. അക്ഷരസ്നേഹികളായ എല്ലാവരെയും സ്നേഹപൂർവ്വം പ്രസ്തുത ചർച്ചയിലേക്ക് സ്വാഗതംചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക സാംസി കൊടുമൺ 5162704302. വിചാരവേദി സെക്രട്ടറി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം