മസ്കറ്റ് യാക്കോബായ പള്ളിയിൽ എട്ടുനോമ്പാചരണം
Wednesday, August 31, 2016 8:33 AM IST
മസ്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും സെപ്റ്റംബർ ഒന്നിനു (വ്യാഴം) ആരംഭിക്കും.

എട്ടുവരെ എല്ലാ ദിവസവും വൈകുന്നേരം 7.30ന് സന്ധ്യാ പ്രാർഥന തുടന്നു വിശുദ്ധ കുർബാന, മധ്യസ്‌ഥ പ്രാർഥന എന്നിവ നടക്കും. എട്ടിനു വൈകുന്നേരം 7.30ന് വിശുദ്ധ കുർബാന, മധ്യസ്‌ഥപ്രാർഥന, പ്രദക്ഷിണം പാച്ചോർനേർച്ച, സ്നേഹവിരുന്ന് എന്നിവ നടക്കും.

ഇടവക വികാരി ഫാ. സി. ജോർജ് എളളുവിള, സെക്രട്ടറി ഷിബു കെ. ജേക്കബ്, ട്രസ്റ്റി ജിസോ കെ. ഏലിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം