മോളിവുഡ് ജോളിവുഡ് ഹൂസ്റ്റൺ ടിക്കറ്റ് കിക്ക് ഓഫ് വൻ വിജയം
Wednesday, August 31, 2016 6:56 AM IST
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി കലാസ്വാദകരുടെ മനസുകളെ കീഴടക്കുവാൻ പുതുപുത്തൻ കലാവിഭവങ്ങൾ ഒരുക്കി കിടിലൻ പരിപാടികളുമായി ഒക്ടോബറിൽ അമേരിക്കയിൽ എത്തുന്ന മോളിവുഡ് ജോളിവുഡ് എന്റർടെയിൻമെന്റിന്റെ ഹൂസ്റ്റൺ പരിപാടിയുടെ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കം.

ഓഗസ്റ്റ് 27നു വൈകുന്നേരം സ്റ്റാഫോർഡ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന കിക്ക് ഓഫ് ചടങ്ങിൽ അമേരിക്കയിലെ മലയാള സിനിമാ വിനോദ രംഗത്തെ നവാഗതരായ അമേരിക്കാസ് എന്റർടെയിൻമെന്റ് ഗ്രൂപ്പിനെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അഋഏ) സദസിനു പരിചയപ്പെടുത്തി. എഇജി ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ മോളിവുഡ് ജോളിവുഡ് ഒക്ടോബർ 21നു വൈകുന്നേരം സ്റ്റാഫോർഡിലുളള ഇമ്മാനുവൽ സെന്ററിലാണ് പരിപാടി.

മലയാള സിനിമ വിനോദ പരിപാടികൾ അമേരിക്കയിൽ എത്തുന്നതോടൊപ്പം സിനിമാ, സീരിയൽ, ഷോർട്ട് ഫിലിം രംഗത്തും സജീവ സാന്നിധ്യമാകാനാണ് എഇജിയുടെ പദ്ധതി. അമേരിക്കയിലെ മലയാള സിനിമാ വിനോദ രംഗത്ത് ഇപ്പോൾ പ്രശസ്തരായ ശ്രീജിത് റാം (യുജിഎം എന്റർടെയിൻമെന്റ്), ഡോ. ഫ്രീമു വർഗീസ് (ഫ്രീഡിയ എന്റർടെയിൻമെന്റ്) എന്നിവർ എഇജിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അറിയിച്ചു. യുജിഎം എന്റർടെയിൻമെന്റിന്റെയും ഫ്രീഡിയ എന്റർടെയിൻമെന്റിന്റെയും സഹകരണവും പിന്തുണയും പ്രശംസനീയമാണെന്നു ഹൂസ്റ്റൺ ഗുരുവായൂർ ക്ഷേത്രം പ്രസിഡന്റ് അനികുമാർ ആറൻമുള അഭിപ്രായപ്പെട്ടു.

സ്പോൺസേഴ്സായ അബാക്കസ് ട്രാവൽസ്, ഗാലക്സി മെർച്ചന്റ് സർവീസസ്, ചെമ്മണ്ണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് എന്നിവർ എഇജിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ചെമ്മണ്ണൂർ ഇന്റർ നാഷനൽ ജ്വല്ലേഴ്സ് സംഭാവന ചെയ്ത ഫ്രീ മെഗാ ഗോൾഡ് കോയിൻസ് രണ്ട് ഭാഗ്യശാലികൾക്കു സമ്മാനിച്ചു. ഹൂസ്റ്റണിലെ മലയാളികളുടെ മനം കവരുന്ന അനുഭവമായിരിക്കും മോളിവുഡ് ജോളിവുഡ് എന്ന് സംഘാടകർ അവകാശപ്പെട്ടു.

വിവരങ്ങൾക്ക്: ബിനോയ് ജോർജ് 847 361 4530, സുരേഷ് രാമകൃഷ്ണൻ 832 451 8652, ജിജു കുളങ്ങര 281 709 5433, ജോർജ് ഈപ്പൻ 713 314 0114, വിജു വർഗീസ് 832 785 5442.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി