ഡാളസിൽ രാജ്യാന്തര എയർ ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു
Tuesday, August 30, 2016 7:08 AM IST
ഡാളസ്: എയർ മെഡിക്കൽ ഗ്രൂപ്പ് തെക്കേ ഇന്ത്യയിൽ കേരളം, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന സിറ്റികളിൽ ആരംഭിക്കുന്ന രാജ്യാന്തര എയർ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ഡാളസിൽ നടന്നു.

ഓഗസ്റ്റ് 29നു ഗ്രാന്റ് പ്രയ്റി എയർബസ് ഹെലികോപ്റ്റേഴ്സ് സമുച്ചയത്തിൽ പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എയർമെഡിക്കൽ ഗ്രൂപ്പ് സിഇഒ ഫ്രഡ് ബട്ട്റൽ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ഒമ്പതു വർഷമായി കേരളം ഉൾപ്പെടെയുളള പ്രധാന തെക്കേ ഇന്ത്യൻ നഗരങ്ങളിൽ ആധുനിക സജ്‌ജീകരണങ്ങളോടെ എമർജൻസി മെഡിക്കൽ സഹായം നൽകുന്നതിന് എയർബസ് ആരംഭിക്കുന്നതിനെക്കുറിച്ചു നടത്തിയ പഠനങ്ങളുടെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഹെലികോപ്റ്റർ സൗകര്യം ഏർപ്പെടുത്തുവാൻ പ്രചോദനം നൽകിയതെന്ന് ഫ്രഡ് പറഞ്ഞു.

അടിയന്തരമായി മൂന്നു എമർജൻസി എയർബസ് ഹെലികോപ്റ്ററുകളാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഈ പ്രത്യേക സൗകര്യം ലഭിക്കണമെന്നുളളവർ സംഘടനയിൽ മെംബർഷിപ്പ് എടുക്കണമെന്നും മെംബർഷിപ്പ് ഉളളവർക്ക് ഹെലികോപ്റ്ററിന്റെ സേവനം സദാ സമയവും ലഭ്യമായിരിക്കുമെന്നും ഫ്രഡ് പറഞ്ഞു. അവിതാർ എയർ റസ്ക്യു മാനേജിംഗ് ഡയറക്ടർ അരുൺ ശർമ്മ കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചു വിവരിച്ചു.

രാവിലെ 11 നു എയർബസ് ഹെലികോപ്റ്റേഴ്സ് ഡെലിവറി സെന്ററിൽ എത്തിച്ചേർന്ന അതിഥികളെ നോർത്ത് അമേരിക്ക റീജൺ പ്രസിഡന്റ് ക്രിസ് എമേഴ്സൺ സ്വാഗതം ചെയ്തു. നാലു മുതൽ ആറു മില്യൺ വരെ വില മതിക്കുന്ന ആംബുലൻസ് ഹെലികോപ്റ്ററുകൾ ആദ്യമായി തെക്കേ ഇന്ത്യൻ സിറ്റികളിലാണ് സർവീസ് നടത്തുകയെന്നും തുടർന്ന് ഇന്ത്യയിലെ മറ്റു പ്രധാന സിറ്റികളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മാനേജിംഗ് ഡയറക്ടർ അരുൺ ശർമ്മ പറഞ്ഞു.

അമേരിക്കയിൽ ലഭിക്കുന്ന എയർ മെഡിക്കൽ സർവീസിന്റെ സൗകര്യങ്ങളാണ് കേരളത്തിലും ലഭ്യമാക്കുക. ഡാളസ് ഫോർട്ട് വർത്തിൽ എയർ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതു ഫിലിപ്പ് ദേവസ്യയാണ്. ഉദ്ഘാടന ചടങ്ങിനുശേഷം മൈക്ക് പ്ലാറ്റ് ഫലകങ്ങൾ വിതരണം ചെയ്തു.

ഡാളസ് ഫോർട്ട് വർത്തിലെ വിവിധ വാർത്താ ചാനലുകളിൽനിന്നുളള പ്രതിനിധികൾക്കൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡിഎഫ് ഡബ്ല്യു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഉഎണ) യൂണിയൻ പ്രസിഡന്റ് ബിജിലി ജോർജ്, നാഷണൽ സെക്രട്ടറി പി.പി. ചെറിയാൻ, ജോസ് പ്ലാക്കാട്ട് എന്നിവരും ചടങ്ങുകൾ റിപ്പോർട്ടു ചെയ്യാൻ ക്ഷണിതാക്കളായി എത്തിച്ചേർന്നിരുന്നു.

കേരളത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ആംബുലൻസ് സർവീസ് സാധാരണക്കാർക്കുകൂടി ലഭ്യമാക്കുന്നതിനുളള നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഫിലിപ്പ് ദേവസ്യ പറഞ്ഞു. അമേരിക്കയിൽ പരിശീലനം ലഭിച്ച ഇന്ത്യയിൽ നിന്നുളള ആറ് പൈലറ്റുമാരാണു ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയെന്നും ദേവസ്യ പറഞ്ഞു.

ഔദ്യോഗിക പരിപാടികളോടനുബന്ധിച്ചു എയർ ബസ് ഹെലികോപ്റ്റേഴ്സിന്റെ വിവിധ നിർമാണ ഘട്ടങ്ങളും പ്രവർത്തന രീതികളും അതിഥികൾക്ക് നേരിട്ട് സന്ദർശിക്കുന്നതിനുളള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ30വലഹശരീുലേൃൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>