കാൽഗരി മദർ തെരേസ സീറോ മലബാർ ദേവാലയത്തിൽ തിരുനാൾ
Tuesday, August 30, 2016 6:58 AM IST
കാൽഗരി: മദർ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനോടനുബന്ധിച്ച് സെപ്റ്റംബർ നാലിനു (ഞായർ) കാൽഗരി സീറോ മലബാർ സമൂഹം മദർ തെരേസയുടെ തിരുനാളായി ആചരിക്കുന്നു. മദർ തെരേസയുടെ നാമത്തിലുള്ള കാനഡയിലെ ആദ്യ ദേവാലയമാണു കാൽഗരി സീറോ മലബാർ ദേവാലയം.

തിരുനാളിനു തുടക്കം കുറിച്ച് ഫാ. മാത്യു നായ്ക്കംപറമ്പിൽ വിസിയുടെ നേതൃത്വത്തിൽ കൊടിയേറ്റുകർമവും തുടർന്നു നവീകരണ ധ്യാനവും നടന്നു. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ഒന്നിനു സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ റവ. ഫെഡറിക് ഹെൻട്രി മദർ തെരേസയുടെ രൂപം വെഞ്ചരിക്കും. തുടർന്നു പ്രദക്ഷിണമായി രൂപം കനേഡിയൻ മാർട്ടിയേഴ്സ് പള്ളിയിൽ കൊണ്ടുവരും. 3.45നു ഹെൻട്രി പിതാവിനു സ്വീകരണവും 4.10 മുതൽ മദർ തെരേസയെക്കുറിച്ചുള്ള പ്രത്യേക ഡോക്യുമെന്ററി പ്രദർശനവും നടക്കും. 4.30ന് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്നു പ്രദക്ഷിണം ലദീഞ്ഞ് സമാപന ആശിർവാദം സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാളിന്റെ വിജയത്തിനായി പാരിഷ് കമ്മിറ്റി അംഗങ്ങൾ, പ്രസുദേന്തിമാർ, വിവിധ ഭക്‌ത സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റി പ്രവർത്തിച്ചുവരുന്നതായി വികാരി ഫാ. സാജോ ജേക്കബ് പുതുശേരി കൈക്കാരന്മാരായ ജോഷി സ്കറിയ കാതാകുന്നേൽ, ജോർജുകുട്ടി തോമസ് കാരിക്കൽ എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷിന്റോ മാത്യു