ഗവൺമെന്റ് ഓഫീസുകളിൽ ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദർശനം
Tuesday, August 30, 2016 3:16 AM IST
ദുബായ്: ഗവൺമെന്റ് ഓഫീസുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ്സ് ഡിപ്പാർട്ട്മെന്റ്, എക്കണോമിക് ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലും വിമാനത്താവളങ്ങളിലുമാണ് അദ്ദേഹം മിന്നൽസന്ദർശനം നടത്തിയത്.

അതേസമയം, ഭരണാധികാരിയുടെ സന്ദർശനസമയം വകുപ്പുകളിലെ തലവന്മാർ ഓഫീസുകളിലുണ്ടായിരുന്നില്ല എന്നാണ് ദുബായ് പ്രോട്ടോകോൾ ഡിപ്പാർട്ട്മെന്റ് ഖലീഫ സയീദ് സൽമാൻ സോഷ്യൽ മീഡിയയിൽ അറിയിച്ചത്.