കാതോലിക്കാ ബാവയെ സ്വീകരിക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു
Tuesday, August 30, 2016 1:25 AM IST
ഹൂസ്റ്റൺ: ദീർഘകാലത്തെ ഇടവേളക്ക് ശേഷം ഹ്യൂസ്റ്റൺ സന്ദർശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സ്വീകരിക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു. ഹൂസ്റ്റണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കുകളാണു നടന്നുവരുന്നത്

അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാർ തീത്തോസ് യൽദോ തിരുമേനിക്കൊപ്പം ഓഗസ്റ്റ് 31–നു എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ ഹൂസ്റ്റണിലെ യാക്കോബായ വിശ്വാസികൾ എല്ലാവരും ചേർന്നു സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 6.30–നു സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കിഴക്കിന്റെ കാതോലിക്ക ആയിരുന്ന പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമതു ശ്രാദ്ധപ്പെരുന്നാളിൽ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാർ തീത്തോസ് യൽദോ തിരുമേനിയും പങ്കെടുക്കും.

സെപ്റ്റംബർ രണ്ടാം തീയതി വൈകുന്നേരം 6.30–നു സെന്റ് ജയിംസ്, സെന്റ് ജോൺസ് എന്നീ ക്നാനായ പള്ളികളുടെയും സെന്റ് മേരീസ്, സെന്റ് പീറ്റേഴ്സ് എന്നീ യാക്കോബായ പള്ളികളുടെയും സംയുക്‌ത നേതൃത്വത്തിൽ സെന്റ് ജയിംസ് ക്നാനായ പള്ളിയിൽ നടക്കുന്ന സന്ധ്യാപ്രാർത്ഥനയിൽ ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്തയും പങ്കെടുക്കും.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ30ളമ4.ഷുഴ മഹശഴി=ഹലളേ>

സെപ്റ്റംബർ മൂന്നാം തീയതി രാവിലെ 8.30–നു ശ്രേഷ്ഠ ബാവാതിരുമേനിയും, അഭിവന്ദ്യ മെത്രാപ്പോലീത്തയും ഹൂസ്റ്റൺ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ കുർബാന അർപ്പിക്കുകയും അനുഗ്രഹ സന്ദേശം നൽകുകയും ചെയ്യും.

ബാവായുടെ സന്ദർശനം അനുഗ്രഹപ്രദമാകാൻ വികാരിമാരായ വെരി റവ ഇട്ടി കോർ എപ്പിസ്കോപ്പ, വെരി റവ സഖറിയ കോർ എപ്പിസ്കോപ്പ , റവ ഫാ. ബിനു ജോസഫ്, റവ ഫാ. ഷിനോജ് ജോസഫ്,റവ ഫാ.എബ്രഹാം സക്കറിയ എന്നിവരുടെയും വിവിധ പള്ളി ഭരണസമിതികളിടേയും സംയുക്‌ത നേതൃത്വത്തിൽ പവർത്തിച്ചുവരുന്നു. വാർത്ത അയച്ചത് ഹൂസ്റ്റണിൽ നിന്നും ബോബി ജോർജ്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം