ജമൈക്കയിൻ മുത്തശിക്കു നൂറ്റിനാലാം വയസിൽ അമേരിക്കൻ പൗരത്വം
Monday, August 29, 2016 5:53 AM IST
ഫ്ളോറിഡ: ജമൈക്കയിലെ കിംഗ്സ്റ്റണിൽ നിന്നും രണ്ടു ദശാബ്ദങ്ങൾക്കു മുമ്പു കുടിയേറിയ നൂറ്റിനാലുകാരിക്ക് ഒടുവിൽ അമേരിക്കൻ പൗരത്വം.

സൗത്ത് ഫ്ളോറിഡയിൽ ഓഗസ്റ്റ് 26നു സത്യപ്രതിജ്‌ഞാ ചടങ്ങിനുശേഷം മക്കളുടേയും കൊച്ചുമക്കളുടേയും സാന്നിധ്യത്തിലാണ് നാച്വറലൈസേഷൻ സർട്ടിഫിക്കറ്റ് ഇവർ ഏറ്റുവാങ്ങിയത്.

ഇത്രയും വർഷം അമേരിക്കയിൽ താമസിച്ചിട്ടും ഇതുവരെ സിറ്റിസൺഷിപ്പ് പരിരക്ഷയ്ക്ക് മുത്തശി തയാറായിരുന്നില്ല. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെന്ന ആഗ്രഹമാണ് ഒടുവിൽ ഇവരെ സിറ്റിസൺഷിപ്പിനു അപേക്ഷ നൽകാൻ പ്രേരിപ്പിച്ചത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ