ബോസ്റ്റൺ സെന്റ് മേരീസിനു കാതോലിക്കാ ബാവാ അവാർഡു നൽകി
Monday, August 29, 2016 5:51 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നും ഏറ്റവും കൂടുതൽ കാതോലിക്ക ദിന സംഭാവന നൽകിയ ബോസ്റ്റൺ സെന്റ് മേരീസ് ഇടവകയ്ക്ക് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ അവാർഡു നൽകി ആദരിച്ചു.

ഫ്ളോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന കാതോലിക്ക ദിന നിധി സമാഹരണ സമ്മേളനത്തിലാണ് അവാർഡുദാനം നിർവഹിച്ചത്. ഇടവക വികാരി ഫാ. റോയി. പി. ജോർജ്, ട്രസ്റ്റി ജേക്കബ് ജോൺ, സെക്രട്ടറി സുജ ഫിലിപ്പോസ്, ഭദ്രാസന അസംബ്ലി അംഗം ഫിലിപ്പോസ് വാഴയിൽ എന്നിവർ ചേർന്നു അവാർഡ് ഏറ്റു വാങ്ങി. 2015–ലും ഈ ഇടവക ഏറ്റവും കൂടുതൽ സംഭാവന കാതോലിക്കാദിന നിധിയിലേക്ക് നൽകി അവാർഡ് കരസ്‌ഥമാക്കിയിരുന്നു.

ടാർജറ്റ് തുകയായ 5800 ഡോളറിനു പകരം 7300 ഡോളർ (120 ശതമാനം കൂടുതൽ) നൽകിയാണ് പരി. കാതോലിക്ക ബാവയിൽ നിന്ന് ഇടവക അവാർഡ് കരസ്‌ഥമാക്കിയത്.

കാലം ചെയ്ത മാത്യൂസ് ദ്വീതിയൻ കാതോലിക്ക ബാവയുടെ സെക്രട്ടറി ആയി മൂന്നു വർഷവും കാലം ചെയ്ത മാത്യൂസ് മാർ ബർണബാസിനൊപ്പം രണ്ടു വർഷവും ശെമ്മാശനായിരിക്കേ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വൈദികനാണ് ഇടവക വികാരിയായ ഫാ. റോയി പി. ജോർജ്. സഭയ്ക്കും ഇടവകയ്ക്കും വിഹിതങ്ങൾ സമയാസമയം കൊടുക്കാൻ ഉദ്ബോധിപ്പിച്ചതിനാലും സഭാസ്നേഹികളായ ഇടവകക്കാർ ഉണ്ടെന്നതിനാലുമാണ് ടാർജറ്റിൽ കൂടിയ തുക സമാഹരിക്കാനായതെന്നു ഫാ. റോയി. പി. ജോർജ് പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ