ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ സമാരംഭം കാതോലിക്ക ബാവാ നിർവഹിച്ചു
Monday, August 29, 2016 5:49 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2017 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ സമാരംഭം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു.

റോയി എണ്ണച്ചേരിൽ, ഡോ. ഫിലിപ്പ് ജോർജ് എന്നിവരിൽ നിന്നും രജിസ്ട്രേഷൻ ഫോം സ്വീകരിച്ചാണ് ഉദ്ഘാടനകർമം നിർവഹിച്ചത്. ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. ഡോ. വർഗീസ് എം. ഡാനിയൽ ആമുഖ പ്രസംഗം നടത്തി. കുടുംബങ്ങളുടെ അസ്തിവാരം സുദൃഢമാക്കുന്നതിനും കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി യൂത്ത് കോൺഫറൻസ് ഉപയുക്‌തമാക്കണമെന്നു കോഓർഡിനേറ്റർ സൂചിപ്പിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ സന്നിഹിതനായിരുന്നു. കോൺഫറൻസിന്റെ സ്‌ഥലവും മറ്റു വിവരങ്ങളും അധികം പിന്നീട് അറിയിക്കും.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ29ൃലഴശെേൃമശേീിി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>