കാതോലിക്ക ബാവ ന്യൂയോർക്കിൽ സപ്തതി ആഘോഷിച്ചു
Monday, August 29, 2016 5:48 AM IST
ന്യൂയോർക്ക്: സപ്തതി ആഘോഷിക്കുന്ന മലങ്കര സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം പ്രാർഥനാനിർഭരമായി പിറന്നാൾ ആശംസകൾ നേർന്നു.

ഫ്ളോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ കാതോലിക്ക ദിന ഫണ്ട് ഏറ്റുവാങ്ങുന്ന ചടങ്ങിനിടെയാണ് പിറന്നാൾ ആഘോഷം നടന്നത്. ബാവ കേക്ക് മുറിച്ചപ്പോൾ വിശ്വാസ സമൂഹം, ‘നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ’ എന്ന ഗാനം എഴുന്നേറ്റു നിന്ന് ആലപിച്ചു. ജന്മദിനം ആഘോഷിക്കുന്ന ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസും കേക്ക് മുറിച്ചു. ഒപ്പം ഇന്നേദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന ബാവായുടെ സെക്രട്ടറി ഫാ. ജിസ് ജോണും കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിച്ചു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ