ടോജോ തോമസ് ഡിസ്ട്രിക്ട് സ്കൂൾ ബോർഡിലേക്ക്
Monday, August 29, 2016 5:48 AM IST
കലിഫോർണിയ: സാൻഫ്രാൻസിസ്കോ സിലിക്കൺവാലി നിവാസികളായ പ്രവാസികൾക്ക് സുപരിചിതനും നോർത്തേൺ കലിഫോർണിയ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫോമയുടെ വെസ്റ്റേൺ റീജൺ വൈസ് പ്രസിഡന്റുമായ ടോജോ തോമസ് അലമേഡ കൗണ്ടി കാസ്ട്രോ വാലി ഡിസ്ട്രിക്ട് സ്കൂൾ ബോർഡിലേക്ക് ജനവിധി തേടുന്നു.

നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണപരിപാടികൾക്ക് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയോടെ ടോജോ തോമസ് തുടക്കം കുറിച്ചു.

കൗണ്ടി സ്കൂൾ അധ്യാപകസംഘടകളുടെ പിന്തുണയാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ടോജോ തോമസിന്റെ നേട്ടങ്ങളിൽ മുൻപന്തിയിലുള്ളത്. കഴിഞ്ഞ ഒരു ദശകത്തിലധികമായി മലയാളികളുൾപ്പെടെയുള്ള കലിഫോർണിയയിലെ പ്രവാസിസമൂഹത്തിൽ ടോജോ തോമസ് നടത്തിയ ഇടപെടലുകളാണ് കൂടുതലാളുകളെ തെരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങളിൽ അണിചേരാൻ പ്രേരിപ്പിക്കുന്നതിലെ സുപ്രധാന ഘടകം. പ്രവാസികളുടെ പൊതുനന്മ ലാക്കാക്കിയുള്ള പലവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ നാളിതുവരെ പങ്കാളിയായ ടോജോ തോമസ്, തുടർന്നുവരുന്ന നാളുകളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ വിദ്യാഭ്യാസരംഗത്ത് അവശ്യം ഉണ്ടാകേണ്ട സമഗ്രമാറ്റങ്ങൾക്കും ഉപയോഗപ്പെടുത്തുമെന്നു ഉറപ്പുകൊടുക്കുന്നു.

നവംബറിലെ തെരഞ്ഞെടുപ്പു വിജയത്തിനായി തദ്ദേശവാസികളായ എല്ലാ പ്രവാസികളുടെയും പ്രാർഥനകളും സഹായസഹകരണങ്ങളും ടോജോ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.േീഷീ2016.രീാ

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം