ക്നാനായ മിഷനുകൾ തീർഥയാത്ര നടത്തി
Monday, August 29, 2016 5:47 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്ക്ലാന്റ് സെന്റ് മേരീസ് മിഷൻ, വെസ്റ്റ് ചെസ്റ്റർ, കണക്ടിക്കട്ട് മിഷനുകൾ സംയുക്‌തമായി വാഷിംഗ്ടൺ നാഷണൽ ബസലിക്ക ദേവാലയത്തിലേക്ക് തീർഥയാത്ര നടത്തി.

എഴുപത്തിരണ്ടോളം കുടുംബങ്ങൾ റോക്ലാന്റിലെ മരിയൻ ഷ്രിൻ ദേവാലയത്തിൽ ഒത്തുകൂടി. രണ്ട് ബസുകളിലായി മൂന്നു മിഷനുകളിലെ ക്നാനായക്കാർ തീർഥയാത്രയിൽ പങ്കെടുത്തു. വരുംവർഷങ്ങളിലും തീർഥയാത്ര

നടത്തുമെന്നു മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പള്ളി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം