സമസ്ത ഹജ്‌ജ് സംഘത്തിനു യാത്രയയപ്പു നൽകി
Monday, August 29, 2016 5:46 AM IST
മനാമ: ഹജ്‌ജിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുക എന്നതാവണം ഓരോ ഹാജിയും അവരുടെ പുണ്യയാത്രയുടെ ലക്ഷ്യമായി കാണേണ്ടതെന്നു സമസ്ത ബഹറിൻ വൈസ്പ്രസിഡന്റ് സൈദലവി മുസ്ലിയാർ അത്തിപ്പറ്റ. സമസ്ത കേരള സുന്നി ജമാഅത്തിനു കീഴിൽ പുറപ്പെടുന്ന ഈ വർഷത്തെ ഹജ്‌ജ് സംഘത്തിനു മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു സംഗമം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

സമസ്ത ബഹറിൻ ട്രഷറർ വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹംസ അൻവരി മോളൂർ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, സയിദ് മുഹമ്മദ് വഹബി, മൻസൂർ ബാഖവി കരുളായി, കാവനൂർ മുഹമ്മദ് മൗലവി, സ്വാദിഖ് മുസ്ലിയാർ, അബ്ദുറൗഫ് ഫൈസി, നിസാമുദ്ദീൻ മാരായമംഗലം, കെഎംസിസി നേതാക്കളായ സി.കെ. അബ്ദുറഹ്മാൻ, അന്തുമാൻ കാസർഗോഡ്, മുഹമ്മദലി കണ്ണൂർ, ഖാസിം മുസ്ലിയാർ, അമീർ ഹാഫിൾ ശറഫുദ്ദീൻ മൗലവി, ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ഇസ്മായിൽ ഉമ്മുൽ ഹസം എന്നിവർ പ്രസംഗിച്ചു.