ഫ്ളോറിഡ തെരഞ്ഞെടുപ്പിൽ സാജൻ കുര്യൻ വിജയത്തിലേയ്ക്ക് കുതിക്കുന്നു
Monday, August 29, 2016 1:58 AM IST
മയാമി: 2016–ലെ പൊതു തെരഞ്ഞെടുപ്പിൽ അമേരിക്കൻ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് ആയി ഫ്ളോറിഡ ഡിവിഷൻ 2–ൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർത്ഥിയായി മത്സരിക്കുന്ന മേരി തോമസും, ഫ്ളോറിഡ സംസ്‌ഥാന ഭരണചക്രം തിരിയ്ക്കുന്ന ജനപ്രതിനിധിയായി സംസ്‌ഥാനത്തെ നൂറ്റിഇരുപത് പ്രതിനിധികളിലൊരാളായി തൊണ്ണൂറ്റി രണ്ടാം ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന സാജൻ കുര്യനും ഈ തിരഞ്ഞെടുപ്പിൽ വിജയം കാണേണ്ടത് ഓരോ മലയാളിയുടെയും അഭിമാനം കൂടിയാണ്. ബ്രോവാർഡ് കൗണ്ടിയിലെ എട്ട് മുൻസിപ്പൽ സിറ്റികൾ ഉൾക്കൊള്ളുന്ന തൊണ്ണൂറ്റി രണ്ടാം ഡിവിഷനിലെ ജനസംഖ്യ ഒരു ലക്ഷത്തിഅൻപത്തിഏഴായിരമാണെങ്കിൽ (1,57,000) അതിൽ എൺപത്തിഏഴായിരം പേരാണ് വോട്ടേഴ്സ് രജിസ്റ്ററിൽ പേര് ചേർത്തിട്ടുള്ളത്.

ഓഗസ്റ്റ് 30–നു ചൊവ്വാഴ്ച നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിനായി സാജൻ കുര്യൻ ഉൾപ്പെടെ നാലുപേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ മൂന്ന് പേരും ആഫ്രിക്കൻ അമേരിക്കൻ, സാജൻ ഏഷ്യൻ അമേരിക്കനുമായിട്ടാണ് മാറ്റുരയ്ക്കുന്നത്.

എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാന്യമായിട്ടുള്ളത് ഈ പ്രൈമറി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിനായി ആരും മത്സരിക്കുന്നില്ല. അതുകൊണ്ട് ആഗസ്റ്റ് മുപ്പതിലെ ഈ പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്‌ഥാനാർത്ഥിയാണ് നവംബർ എട്ടിലെ പൊതുതിരഞ്ഞെടുപ്പിൽ 92 ാം ഡിവിഷനിൽ നിന്നും ജനപ്രതിനിധീയായി വരുന്നത്.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ29ൗമ6.ഷുഴ മഹശഴി=ഹലളേ>

ദേശീയതലത്തിലും സംസ്‌ഥാനതലത്തിലുമുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുമായി അടുത്ത സൗഹൃദവും, ബന്ധവുമുള്ള സാജൻ കുര്യൻ തന്റെ ശക്‌തമായ സാന്നിദ്ധ്യം മണ്ഡലത്തിലുടനീളം അറിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് എഫ്ഒപി (ഫെറ്റേർനിറ്റി ഓർഡർ ഓഫ് പോലീസിന്റെയും) ടീച്ചേഴ്സ് യൂണിയൻ (എഎഫ്എൽസിഐഒ) അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ ആന്റ് കോൺഗ്രസ് ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ തുടങ്ങി ചെറുതും വലുതുമായ നിരവധി സംഘടനകളുടെയും യൂണിയനുകളുടെയും എൻഡോഴ്സ്മെന്റ് ഉറപ്പാക്കാൻ കഴിഞ്ഞത്. അതിലുപരി മലയാളികൾ മാത്രമല്ല, ഇന്ത്യൻ കമ്യൂണിറ്റി മുഴുവനായും സാജന്റെ വിജയത്തിനായി വിശ്രമമില്ലാതെ പരിശ്രമിക്കുന്നതും. ഒരു വർഷത്തിലധികമായി 92ാം ഡിവിഷനിലെ സ്‌ഥാനാർത്ഥിയായി മത്സരരംഗത്ത് വന്നതുമുതൽ ഇതിനകം സ്‌ഥാനാർത്ഥിയും ഇലക്ഷൻ പ്രചരണ വോളന്റിയേഴ്സും കൂടി ഇരുപതിനായിരം ഹൗസ് വിസിറ്റും, നാൽപതിനായിരം മെയിൽ ഔട്ടും നടത്തി കഴിഞ്ഞു.

ഏർലി വോട്ടിംഗ് നടക്കുന്ന എല്ലാ പോളിങ് സ്റ്റേഷനുകളിലും സ്‌ഥാനാർത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷർട്ടും ധരിച്ച് സൈൻ ബോർഡും വോട്ട് അഭ്യർത്ഥനകളുമായി അനേകം വോളന്റിയേഴ്സും അണിനിരന്നപ്പോൾ സാജൻ കുര്യന്റെ വിജയം സുനിശ്ചിതമാണെന്ന് നിരീക്ഷകർ കരുതുന്നു.

ഇലക്ഷൻ ദിവസമാ ഓഗസ്റ്റ് 30–ാം തിയതി രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ നടക്കുന്ന ഇലക്ഷൻ സമയത്ത് 92ാം ഡിവിഷനിലെ 53 പോളിങ് സ്റ്റേഷനുകളിലൊന്നിൽ തന്റെ ഇലക്ഷൻ പ്രചരണത്തിനായി അണിചേർന്നാൽ അത് തന്റെ വിജയമല്ല. മലയാളി സമൂഹത്തിന്റെ വിജയമായി തീരുമെന്ന് സാജൻ പറയുന്നു.

വോളന്റിയേഴ്സായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവൻ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുകജോസ്മോൻ കരേടൻ (954 558 2245), ജെയിംസ് ദേവസ്യ (954 297 7017), ബാബു കല്ലിടുക്കിൽ (954 593 6882), സാജു വടക്കേൽ (954 547 7606). ജോയി കുറ്റിയാനി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം