കേരളാ റൈറ്റേഴ്സ് ഫോറം ചർച്ചാ സമ്മേളനത്തിൽ പുസ്തക പ്രകാശനം, ചെറുകഥ, നിരൂപണം, ആസ്വാദനം
Monday, August 29, 2016 1:58 AM IST
ഹൂസ്റ്റൻ: ഹൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്‌ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ഓഗസ്റ്റ് 21–ാം തീയതി വൈകുന്നേരം ഹൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ വച്ചു പ്രതിമാസ ചർച്ചാ സമ്മേളനം നടത്തി. റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ച ചർച്ചാ സമ്മേളനത്തിൽ പ്രസിദ്ധ ഗ്രന്ഥകർത്താവായ ഡോക്ടർ സണ്ണി എഴുമറ്റൂർ മോഡറേറ്ററായിരുന്നു. ഡോക്ടർ സണ്ണി എഴുമറ്റൂർ രചിച്ച, വീണുപോയ ദൂതന്മാർ, എന്ന ശീർഷകത്തിലുള്ള പുസ്തകത്തിന്റെ പ്രകാശനമായിരുന്നു പ്രാരംഭ ചടങ്ങ്. മാത്യു നെല്ലിക്കുന്ന് പുസ്തകത്തിന്റെ ഒരു കോപ്പി പ്രസിദ്ധ സാഹിത്യകാരനായ ബാബു കുരവക്കലിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.

തുടർന്നു ഒരു പുഴയുടെ ഗീതം എന്ന കവിത രചയിതാവായ തോമസ് കാളശേരി തന്നെ ആലപിച്ചു. അടുത്തത് മേരി കുരവക്കലിന്റെ, മൈ പ്രിൻസസ് ജാസ്മിൻ, എന്ന ഇംഗ്ലീഷ് കവിതാ പാരായണമായിരുന്നു. യൂദാസിന്റെ സുവിശേഷം, എന്ന ചെറുകഥ കഥാകൃത്തായ ടോം വിരിപ്പൻ വായിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ29ൗമ10.ഷുഴ മഹശഴി=ഹലളേ>

തുടർന്നു ഇന്ത്യയിൽ സിബിഐ ഉദ്യോഗസ്‌ഥനായി റിട്ടയർ ചെയ്ത ജോസഫ് പൊന്നോലി എഴുതിയ നിഗംബോധ്ഘാട്ടിലെ അഗ്നിനാളങ്ങൾ, എന്ന ചെറുകഥ അദ്ദേഹം തന്നെ വായിച്ചു. വടക്കെ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജീവിതവും ജോലിയും അനുഭവവും ആധാരമാക്കി അടർത്തിയെടുത്ത ഒരു ഏടിൽ നിന്നായിരുന്നു ആ ചെറുകഥ.

കഥകളേയും കവിതകളേയും അവലോകനം ചെയ്തു കൊണ്ടും അപഗ്രഥിച്ചുകൊണ്ടും ഗ്രെയിറ്റർ ഹൂസ്റ്റനിലെ ചിന്തകരും എഴുത്തുകാരുമായ ടി.എൻ. സാമുവൽ, ഇന്ദ്രജിത് നായർ, എ.സി. ജോർജ്, ബോബി മാത്യു, ജോൺ മാത്യു, ദേവരാജ് കാരാവള്ളി, മാത്യു നെല്ലിക്കുന്ന്, ജോൺ ചാക്കൊ, മോട്ടി മാത്യു, പീറ്റർ പൗലോസ്, ജോസഫ് തച്ചാറ, ബി. ജോൺ കുന്തറ, ഷാജി ഫാംസ് ആർട്ട്, വൽസൻ മഠത്തിപറമ്പിൽ, റോഷൻ ഈശൊ, ബാബു കുരവക്കൽ, മേരി കുരവക്കൽ, ടോം വിരിപ്പൻ, ജേക്കബ് ഈശൊ, ഡോക്ടർ സണ്ണി എഴുമറ്റൂർ, ജോസഫ് പൊന്നോലി, തോമസ് കാളശേരി തുടങ്ങിയവർ സംസാരിച്ചു.

<യ> റിപ്പോർട്ട്:എ.സി. ജോർജ്