മാണി ഉതിരക്കല്ലുങ്കൽ ഷിക്കാഗോയിൽ നിര്യാതനായി
Monday, August 29, 2016 1:57 AM IST
ഷിക്കാഗോ: മാണി ഉതിരക്കല്ലുങ്കൽ (79) ഓഗസ്റ്റ് 28 –നു ഞായറാഴ്ച ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ മേഴ്സി കുമരകം തൊട്ടിച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: മാറ്റ്, ജിം. മരുമകൾ: ജാക്കി വെട്ടുപാറപ്പുറത്ത്. സഹോദരങ്ങൾ: ജോസഫ്, ജോർജ്, സൈമൺ, മേരി കണ്ടോത്ത്, ചിന്നമ്മ പുറമടത്തിൽ, ബ്രിജിറ്റ് കുളങ്ങര, ലീല കടവിൽ.

ഓഗസ്റ്റ് 31–നു ബുധനാഴ്ച വൈകുന്നേരം നാലു മുതൽ ഒമ്പതു വരെ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ പൊതുദർശനം നടത്തപ്പെടും. സെപ്റ്റംബർ ഒന്നിന് വ്യാഴാഴ്ച രാവിലെ 9.30 –നു സെന്റ് മേരീസ് പള്ളിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്കുശേഷം മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

<യ> റിപ്പോർട്ട്: ജോസ് കണിയാലി