ഫ്ളോറൽ പാർക്ക് സെൻറ് മേരീസ് പള്ളിയിൽ പെരുന്നാളും എട്ടുനോമ്പാചരണവും 10,11 തീയതികളിൽ
Monday, August 29, 2016 1:56 AM IST
ന്യൂയോർക്ക്: ഫ്ളോറൽ പാർക്ക് സെൻറ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിെൻറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബർ 10,11 തീയതികളിൽ

അമേരിക്കൻ അതിഭദ്രാസനത്തിലെ ന്യൂയോർക്ക്, ഫ്ളോറൽ പാർക്ക് സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിെൻറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബർ പത്താം തീയതി ശനിയാഴ്ചയും സെപ്റ്റംബർ പതിനൊന്നാം തീയതി ഞായറാഴ്ച്ചയും ഭക്‌ത്യാദരപൂർവം നടത്തപ്പെടുന്നതാണ്.

സെപ്റ്റംബർ പത്താം തീയതി ശനിയാഴ്ച വൈകിട്ട് 5 .30–നു കൊടി ഉയർത്തുന്നതും ആറിനു സന്ധ്യാ പ്രാത്ഥനയും വൈകിട്ട് ഏഴിനു മലങ്കരയുടെ യാക്കൂബ് ബുർദാന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പ്രാധാന കാർമ്മികത്വത്തിലും അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ചുബിഷപ്പും പാത്രിയാർക്കൽ വികാരിയുമായ അഭി.യൽദോ മോർ തീത്തോസ്, ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് എന്നീ തിരുമേനിമാരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, 9.30–നു ഡിന്നറും ഉണ്ടായിരിക്കും.

പതിനൊന്നാം തീയതി ഞായറാഴ്ച്ച രാവിലെ എട്ടിനു പ്രഭാത പ്രാത്ഥനയും 8 .45–നു വിശുദ്ധ കുർബാനയും 10.30–നു ആശീർവ്വാദം 1.30 നേർച്ചവിളമ്പും സ്നേഹവിരുന്നോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കും. മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്‌ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വികാരി റവ.ഫാ. ജെറി ജേക്കബ് സ്വാഗതം ചെയ്യുന്നു. (അററൃലൈ 26 ചീൃവേ ഠ്യെീി അ്ലിൗല, എഹീൃമഹ ജമൃസ, ചഥ 11001)

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജെറി ജേക്കബ് (വികാരി) 845 519 9669 , ജോർജ് മാത്യു (സെക്രട്ടറി) 516 236 2170, ജോർജ് മാറാച്ചേരിൽ (516 395 1672).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം