ലോസ് ആഞ്ചലസ് വിമാനത്താവളത്തിലേത് വെടിവയ്പ്പ് അല്ലെന്ന് പോലീസ്
Sunday, August 28, 2016 11:30 PM IST
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വെടിവയ്പ്പ് നടന്നിട്ടില്ലെന്ന് പോലീസ്. വൻ ശബ്ദം മാത്രമാണ് ഉണ്ടായതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളത്തിൽ വെടിവയ്പ്പ് ഉണ്ടായെന്ന് നേരത്തേ വാർത്ത പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു.

വിമാനത്താവളത്തിലുള്ളവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിയിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ടെർമിനൽ എട്ടിലെ ഭക്ഷണ കേന്ദ്രത്തിനു സമീപമാണ് വെടിവയ്പ് ഉണ്ടായതെന്നായിരുന്നു റിപ്പോർട്ട്.