ക്രിസ്റ്റോസ് മാർത്തോമാ പളളിയുടെ പുതിയ ദേവാലയത്തിന്റെ തറക്കല്ലിടീൽ നിർവഹിച്ചു
Saturday, August 27, 2016 2:38 AM IST
ഫിലാഡൽഫിയ: ക്രിസ്റ്റോസ് മാർത്തോമ്മാ പളളി നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിൽ പുതുതായി പണി കഴിപ്പിക്കുന്ന ദേവാലയതിന്റെ തറക്കല്ലിടീൽ ശുശ്രുഷ 2016 ജൂലൈ 24 –നു ഞായറാഴ്ച വൈകിട്ട് ഏഴിനു മാർത്തോമ്മാ അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

മാർത്തോമാ കുന്നംകുളം മലബാർ ഭദ്രാസന എപ്പിസ്ക്കോപ്പ റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് തിരുമേനിയും, ഇടവക വികാരി റവ. വർഗീസ് കെ. തോമസ്, ക്ലർജി വൈസ് പ്രസിഡന്റ് റവ. എം . ജോൺ, റെവ. ബിനു ശാമുവേൽ, റവ. റെജി തോമസ്, റവ. ജിജു ജോൺ, യൂത്ത് ചാപ്ലിൻ റവ. ഡെന്നിസ് ഏബ്രഹാം എന്നീ പട്ടക്കാരും ഈ ശുശ്രുഷക്ക് കാർമ്മികത്വം വഹിച്ചു. തുടർന്നു അനേകം വിശ്വാസികളുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയുടെ അകമ്പടിയോടെ അഭിവന്ദ്യ തിരുമേനി റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോപ്പ പുതിയ പള്ളിയുടെ ശിലാസ്‌ഥാപനം നടത്തി.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ27ാമ8.ഷുഴ മഹശഴി=ഹലളേ>

ശുശ്രുഷകൾക്കു ശേഷം നടന്ന ലളിതമായ ചടങ്ങ് റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് തിരുമേനിയുടെ പ്രാർഥനയോടെ ആരംഭിച്ചു. ഇടവക വികാരി റവ. വർഗീസ് കെ. തോമസ് ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ അഭിവന്ദ്യ ഫിലക്സിനോസ് തിരുമേനി പള്ളിപണി വേഗം പൂർത്തീകരിക്കാൻ സാധിക്കട്ടെയെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ക്രിസ്റ്റോസ് കൂട്ടായ്മ വളർന്നു വലുതാകട്ടെയെന്നു ആശംസിക്കുകയും ചെയ്തു. ആശംസാപ്രസംഗത്തിൽ അഭിവന്ദ്യ തീത്തോസ് തിരുമേനി പുതിയ പള്ളി എല്ലാവരുടെയും അനുഗ്രഹപൂർണമായ ദൈവീക കൂട്ടായ്മക്ക് മുഖാന്തിരമാകട്ടെയെന്നു ആശംസിച്ചു.

750 ൽ പരം സീറ്റുകളുള്ള സാങ്ച്വറിയും, 600ൽ പരം സീറ്റുകളുള്ള സോഷ്യൽ ഹാളും ഉൾപ്പെടുന്ന പുതിയ പള്ളിയുടെ കൂദാശ ഈ വർഷം ഒടുവിലിലേക്ക് നടത്തത്തക്കവണ്ണമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ട്രസ്റ്റി തോമസ് സി. ജേക്കബിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നുവെന്ന് കൺസ്ട്രക്ഷൻ കൺവീനർ പി. റ്റി. മാത്യു ചർച്ച് ബിൽഡിംഗ് പ്രൊജക്റ്റിനെപ്പറ്റി ഹ്ര്വസ്വമായി സംസാരിച്ചപ്പോൾ സൂചിപ്പിച്ചു. റവ. എം. ജോൺ അച്ഛന്റെ പ്രാർത്ഥനയോടെയും അഭിവന്ദ്യ ഫിലക്സിനോസ് തിരുമേനിയുടെ ആശീർവാദത്തോടെയും ചടങ്ങ് അവസാനിച്ചു. വന്നു ചേർന്ന എല്ലാവരും വിഭവസമൃദ്ധമായ ഡിന്നറിൽ പങ്കു ചേരുകയും ചെയ്തു. വാർത്ത അറിയിച്ചത് ക്രിസ്റ്റോസ് എംടിസി അക്കൗണ്ടന്റ് ജോർജ് എം. കുഞ്ചാണ്ടി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം