‘ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്’ കാനഡയിൽ സമർപ്പണം ചെയ്തു
Saturday, August 27, 2016 2:36 AM IST
ബ്രാംപ്ടൻ: ഈ വർഷത്തെ സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി കാനഡയിലെ ബ്രാംപ്ടൻ മലയാളി സമാജം ദേശസ്നേഹികൾക്കായി സമർപ്പിച്ച ‘ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്’ എന്ന ദേശഭക്‌തി കാവ്യം വാട്സപ്പിലും ഫസ്ബൂക്കിലും മറ്റും വൈറലായി.

പഠാൻകോട്ടിൽ ഉൾപ്പെടെ രാജ്യസേവനത്തിനിടയിൽ ജീവൻ വെടിയേണ്ടിവന്ന ധീര യോദ്ധാക്കളുടെ ജ്വലിക്കുന്ന ഒരായിരം ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന്റെ സംഭാവനയായി ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രാംപ്ടൻ മലയാളി സമാജത്തിൽ അവതരിപ്പിക്കപ്പെട്ട ഈ കാവ്യം മലയാള മയൂരം ടിവി ആണ് ദിശ്യവൽക്കരിച്ചിരിക്കുന്നത്.

ബ്രാംപ്ടൻ മലയാളി സമാജത്തിനു വേണ്ടി അനിത മാത്യു ചിട്ടപ്പെടുത്തി ബെന്നി ആന്റണി ആലപിച്ചു മയൂരം ശ്രീകുമാറിന്റെ റിക്കോർഡിംഗ് മികവിൽ സീമാ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ മലയാള മയൂരം ടി വി നിർമ്മിച്ച ‘ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്’ എന്ന ദേശഭക്‌തി കാവ്യത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രമുഖ പ്രവാസി നേതാവും മലയാള മയൂരം ടി വിയുടെ സിഇഒയുമായ കുര്യൻ പ്രക്കാനം ആണ്.

‘ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്’ എന്ന ദേശഭക്‌തി കാവ്യത്തിന്റെ ദിശ്യാവിഷ്കാരം രാഷ്ര്‌ട സ്നേഹികൾക്കായി ‘പ്രവാസി കാളിദാസ’ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിപ്പാട് ആണ് സമർപ്പണം ചെയ്തത്. ചടങ്ങിൽ ഫാ ആന്റണി കൂടത്തിങ്കൽ മുഖ്യാതിഥി ആയിരുന്നു. ഉണ്ണി ഒപ്പത്ത് ഈ കാവ്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ബ്രാംപ്ടൻ മലയാളി സമാജത്തിനു വേണ്ടി നന്ദി അറിയിച്ചു.

സീമ ശ്രീകുമാർ മലയാള മയൂരത്തിന്റെ പേരിൽ സമാജം കമ്മറ്റിക്കും പ്രവർത്തകർക്കും ആശംസകൾ അറിയിച്ചു. അനിത മാത്യു, ബെന്നി ആന്റണി തുടങ്ങിയവർ മലയാള മയൂരത്തിനും സമാജത്തിനു പ്രത്യേക നന്ദി അറിയിച്ചു. വേേുെ://ംംം.്യീൗേൗയല.രീാ/ംമരേവ?്=എഥഠവണഢാസഡക

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം