കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 25–ന്
Saturday, August 27, 2016 2:35 AM IST
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 25–നു ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതൽ പത്തു വരെ ബൽവുഡിലുള്ള സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നതാണ്. പരിപാടിയിൽ വടംവലി മത്സരം, പൂക്കള മത്സരം എന്നിവ ഉണ്ടായിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജിബിൻ ഈപ്പൻ, സെക്രട്ടറി ഷിനോ രാജപ്പൻ, ഓണാഘോഷ കമ്മിറ്റി കൺവീനർ ജീൻ പുത്തൻപുരയ്ക്കൽ എന്നിവർ അറിയിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം തിരുവാതിര, നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറുന്നതാണ്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം