ദക്ഷിണ ഡെയർ കാർ റാലിയിൽ രണ്ടാം സ്‌ഥാനം ബൈജു സ്റ്റീഫന്
Friday, August 26, 2016 7:57 AM IST
ബംഗളൂരു: മാരുതി മോട്ടോർ സ്പോർട്സ് അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച ദക്ഷിണ ഡെയർ കാർ റാലിയിൽ കോർപറേറ്റ് വിഭാഗത്തിൽ ബംഗളൂരുവിൽ നിന്നും പുനർജനി പ്രോജക്ട്സിനെ പ്രതിനിധീകരിച്ച ബൈജു സ്റ്റീഫൻ രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി. ബംഗളൂരുവിൽ നിന്ന് ആരംഭിച്ച ദക്ഷിണ ഡെയർ റാലി കുടക്, ശിവമോഗ, മുരുടേശ്വർ എന്നിവിടങ്ങളിലൂടെ 2,500 കിലോമീറ്റർ സഞ്ചരിച്ച് ഗോവയിലാണ് അവസാനിച്ചത്.