സമസ്ത ബഹറിൻ ഹജ്‌ജ് സംഘം സെപ്റ്റംബർ ഒന്നിനു പുറപ്പെടും
Thursday, August 25, 2016 8:10 AM IST
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റിക്കു കീഴിൽ പുറപ്പെടുന്ന ഈ വർഷത്തെ ഹജ്‌ജ് സംഘം സെപ്റ്റംബർ ഒന്നിനു മനാമയിൽ നിന്നും യാത്ര തിരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

സംഘത്തിനുള്ള യാത്രയപ്പ് ഓഗസ്റ്റ് 28നു (ശനി) രാത്രി 8.30ന് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങ് ഷെയ്ഖ് അഹ്മദ് അൽഖയ്യാത് ഉദ്ഘാടനം ചെയ്യും. സൈദലവി മുസ്ലിയാർ അത്തിപ്പറ്റ അധ്യക്ഷത വഹിക്കും. എസ്.എം. അബ്ദുൽ വാഹിദ്, വി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, സലിം ഫൈസി പന്തിരിക്കര, സയിദ് മുഹമ്മദ് വഹ ബി, ഖാസിം റഹ്മാനി തുടങ്ങിയവർ സംബന്ധിക്കും. സമസ്ത ബഹറിൻ കേന്ദ്രഏരിയാ പ്രതിനിധികളും റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്കെഎസ്എസ്എഫ് ഭാരവാഹികളും സംബന്ധിക്കും.

മനാമയിൽ നിന്നും യാത്ര തിരിക്കുന്ന സംഘം മദീനയും തുടർന്നു മക്കയും സന്ദർശിക്കും. ഹാഫിള് ശറഫുദ്ദീൻ മുസ്ലിയാരാണ് യാത്രയുടെ അമീർ. വിവരങ്ങൾക്ക് +97317227975.