കോലാറിലെ കർഷകർക്ക് സൗജന്യ ഉച്ചക്കഞ്ഞി
Thursday, August 25, 2016 6:37 AM IST
ബംഗളൂരു: കോലാറിലെ മാലൂർ താലൂക്കിലെ കർഷകർക്ക് സൗജന്യ ഉച്ചക്കഞ്ഞി നല്കുമെന്ന് മുൻമന്ത്രി എസ്.എൻ. കൃഷ്ണയ്യ സേത്തി. താലൂക്കിലെ നടകച്ചേരി ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അടുത്ത മാസം ഗണേശോത്സവത്തിനു ശേഷം പദ്ധതി നടപ്പാക്കുമെന്നും കൃഷ്ണയ്യ അറിയിച്ചു.

താലൂക്കിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത് ചില കാരണങ്ങളാൽ നിർത്തിവച്ചിരിക്കുകയാണെന്നും പ്രധാനാധ്യാപകരും അധ്യാപകരും സഹകരിച്ചാൽ പദ്ധതി തുടരുമെന്നും മുൻമന്ത്രി അറിയിച്ചു.