‘ഓസ്ട്രേലിയ എന്റെ ഹൃദയഭൂമി’ യൂട്യൂബിൽ വൻ ഹിറ്റ്
Wednesday, August 24, 2016 7:04 AM IST
മെൽബൺ: ഓസ്ട്രേലിയൻ മലയാളികൾ ചേർന്നു ഓസ്ട്രേലിയയിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കി തിയറ്ററുകളിൽ പ്രദർശന വിജയം നേടിയ സിനിമ ‘ഓസ്ട്രേലിയ എന്റെ ഹൃദയഭൂമി’ യൂട്യൂബിൽ റിലീസ് ചെയ്തു.

ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസങ്ങൾകൊണ്ട് ആയിരക്കണക്കിനു പ്രേക്ഷകർ യൂട്യൂബിൽ കണ്ടുകഴിഞ്ഞു.

ഓസ്ട്രേലിയൻ പ്രവാസ ജീവിതത്തിന്റെ നേർകാഴ്ചയായിരുന്നു ചിത്രം. ഓസ്ട്രേലിയയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാരാണു സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, ജി. വേണുഗോപാൽ എന്നിവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രശസ്തരായ നടിനടന്മാരെ അണിനിരത്തി മറ്റൊരു സിനിമ ഓസ്ട്രേലിയയിൽ നിർമിക്കുന്നതിനുള്ള അണിയ പ്രവർത്തനങ്ങളിലാണു സിനിമയുടെ നിർമാതാക്കൾ.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ