ഗോൾഡ് കോസ്റ്റിലെ ആദ്യകാല മലയാളിയെ ആദരിച്ചു
Wednesday, August 24, 2016 7:01 AM IST
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ആദ്യകാല മലയാളി കുടുംബാംഗമായ കെ.കെ. തമ്പി, ഭാര്യ സൂസൻ എന്നിവരെ ആദരിച്ചു.

ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ ഗോൾഡ് കോസ്റ്റിലെ നിറാങ്കിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഒഐസിസി നാഷണൽ ചെയർമാൻ സി.പി. സാജുവാണു പൊന്നാട അണിയിച്ചാദരിച്ചത്.

സ്വർണതീരം എന്നറിയപ്പെടുന്ന ഗോൾഡ് കോസ്റ്റിൽ ആദ്യമെത്തിയ മലയാളി കുടുംബമായിരുന്നു കെ.കെ. തമ്പിയുടേത്. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് സ്വദേശികളാണിവർ. മുപ്പതു വർഷങ്ങൾക്കുമുമ്പ് ഇവിടെ എത്തിച്ചേരുകയും വർഷങ്ങളോളം മറ്റു മലയാളികൾ ഒന്നും ഇവിടെ ഇല്ലാതെ ജീവിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഇന്നു നാനൂറോളം മലയാളി കുടുംബങ്ങൾ ഇവിടെ സ്‌ഥിരതാമസമാക്കിയിട്ടുണ്ട്.

ഒഐസിസി നൽകിയ സ്വീകരണത്തിനും ആധരവിനും കെ.കെ തമ്പിയും കുടുംബവും നന്ദി പറഞ്ഞു.