ഡാളസിൽ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സീനിയേഴ്സ് ഫോറം ഓഗസ്റ്റ് 27ന്
Wednesday, August 24, 2016 7:00 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ഗാർലൻഡ് ഇന്ത്യാ കൾചറൽ സെന്ററിൽ (3821 ആൃീമറംമ്യ ആഹ്റ, ഏമൃഹമിറ) ഓഗസ്റ്റ് 27നു (ശനി) രാവിലെ 10 മുതൽ സീനിയേഴ്സ് ഫോറം നടക്കും.

പരിപാടിയുടെ ഭാഗമായി നടക്കുന്ന ഹെൽത്ത് സെമിനാറിൽ ‘ഹൃദയാരോഗ്യ സംരക്ഷണത്തെപറ്റി’ ഡോ. ചന്ദ്രശേഖൻ നായർ ബോധവത്കരണ ക്ലാസും ജയ ചാക്കോ ‘സീനിയേഴ്സ് ഡയറ്റ്’ എന്ന വിഷയത്തിൽ പ്രത്യേക സെമിനാറും നയിക്കും. ഉച്ചഭക്ഷണത്തിനുശേഷം യോഗം സമാപിക്കും.

അമ്പതു വയസുകഴിഞ്ഞ ഏവരെയും സീനിയർ ഫോറത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: റോയ് കൊടുവത്ത് (കേരള അസോസിയേഷൻ സെക്രട്ടറി) 9725697165, രമ സുരേഷ് (സോഷ്യൽ സർവീസ് ഡയറക്ടർ) 4694179016

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ