‘കുസൃതി കൂട്ടം 2016’ ഓഗസ്റ്റ് 26ന്
Tuesday, August 23, 2016 6:33 AM IST
അബുദാബി: അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനൽകാല ക്ലാസ് ‘കുസൃതി കൂട്ടം 2016’ ഓഗസ്റ്റ് 26നു (വെള്ളി) നടത്തുന്നു.

‘എന്റെ നാട് നന്മകളാൽ സമൃദ്ധം’ എന്നതാണ് ചിന്താ വിഷയം. നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്ന നാട്ടു അറിവുകളും ആചാരങ്ങളും ആധുനിക തലമുറയ്ക്ക് മനസിലാക്കുക എന്നതാണ് ഉദ്ദേശ്യം.

നാടൻ പാട്ടുകൾ, നാട്ടു വസ്തുക്കളുടെ പ്രദർശനം, നാടൻ കളികൾ, ക്ലാസുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള