ഹൂസ്റ്റൺ ഇവാൻജലിക്കൽ ചർച്ച് കൺവൻഷനിൽ ബേബിക്കുട്ടി പുല്ലാട് പ്രസംഗിക്കുന്നു
Tuesday, August 23, 2016 6:27 AM IST
ഹൂസ്റ്റൺ: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവൻഷൻ സെപ്റ്റംബർ രണ്ട്, മൂന്ന് (വെള്ളി, ശനി) തീയതികളിൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദേവാലയത്തിൽ നടത്തുന്നു.

വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന യോഗങ്ങൾ ഗാനശുശ്രൂഷയോടെയാണ് ആരംഭിക്കുന്നത്. പ്രശസ്ത കൺവൻഷൻ പ്രാസംഗികനും ഗായകനും കീബോർഡിസ്റ്റുമായ ബേബിക്കുട്ടി പുല്ലാട് വചന പ്രഘോഷണം നടത്തും.

വിവരങ്ങൾക്ക്: റവ. കെ.ബി കുരുവിള (വികാരി) 281 636 0327, ബിജു ജോൺ 713 377 3656, ജോർജ് മാത്യൂസ് 832 216 3711.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി