കെഎച്ച്എൻഎ മിഡ്വെസ്റ്റ് റീജിയണൽ സംഗമം: കിക്ക് ഓഫ് ഓഗസ്റ്റ് 28ന്
Tuesday, August 23, 2016 2:27 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒക്ടോബർ എട്ടിനു നടക്കുന്ന മിഡ്വെസ്റ്റ് റീജിയണൽ സംഗമത്തിന്റെ കിക്ക്ഓഫ് ഓഗസ്റ്റ് 28നു ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ മൗണ്ട് പ്രോസ്പെക്ടസിലുള്ള കൺട്രി ഇന്നിൽ (2200 ട. ഋഹാവൗൃെേ ഞീമറ, ങഠ. ജൃീെുലരേ) വച്ചു നടത്തുന്നതാണെന്ന് ചെയർമാൻ പ്രസന്നൻ പിള്ള അറിയിച്ചു.

മിഡ്വെസ്റ്റ് റീജിയണിലുള്ള എല്ലാ ഹൈന്ദവ കുടുംബങ്ങളേയും സംഘാടകർ സ്വാഗതം ചെയ്യുന്നു. കിക്ക്ഓഫിൽ പങ്കെടുക്കുകയും, അതോടൊപ്പം ഒക്ടോബർ എട്ടിനു നടക്കുന്ന റീജിയണൽ സംഗമത്തിൽ പങ്കെടുത്ത് ഈ ചടങ്ങ് ഒരു വൻ വിജയമാക്കിത്തീർക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. ചടങ്ങിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും പ്രസന്നൻപിള്ള (630 935 2990), എം.എൻ.സി നായർ (217 649 1146).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം